പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ: തിരക്കിട്ട ചർച്ചയിൽ മുന്നണികൾ
text_fieldsകിളിമാനൂർ: തദേശസ്ഥാപനങ്ങളിലേക്ക് വിജയിച്ച സ്ഥാനാർഥികളുടെ സത്യപ്രതിജ്ഞയെ തുടർന്ന് അധികാരസ്ഥാനങ്ങളിൽ ആരൊക്കെ എന്ന തിരക്കിട്ട ചർച്ചയിലാണ് മുന്നണികൾ. പാർലമെന്ററി രംഗത്തെ സീനിയോറിട്ടിയും പ്രാദേശിക പാർട്ടി നേതൃത്വത്തിന്റെ താല്പര്യവുമാണ് മുഖ്യഘടകമായി നിൽക്കുന്നത്.
ജാതി സമവാക്യങ്ങൾക്കും പലയിടത്തും അർഹിക്കുന്ന പരിഗണന നൽകേണ്ടി വരുമെന്നാണ് നേതൃത്വങ്ങളിൽ നിന്ന് അറിയാൻ കഴിയുന്നത്. എട്ട് പഞ്ചായത്തുകളുള്ള കിളിമാനൂർ ബ്ലോക്കിന് കീഴിൽ ആറിടത്തും എൽ.ഡി.എഫിനാണ് ഭൂരിപക്ഷം. രണ്ടിടത്ത് യു.ഡി.എഫ് ഭരിക്കും. ബ്ലോക്ക് പഞ്ചായത്തിന്റെ അമരത്ത് ഇക്കുറിയും എൽ.ഡി.എഫ് തന്നെയാണ്. 16 ഡിവിഷനുകളിൽ ഒമ്പത് സീറ്റ് നേടിയാണ് ഭരണത്തുടർച്ച നിലനിർത്തിയത്. ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം വനിതയ്ക്കായതിനാൽ വെള്ളല്ലൂർ ഡിവിഷനിൽ നിന്നും വിജയിച്ച ലീനയാകും പ്രസിഡന്റെന്ന് ധാരണയായിട്ടുണ്ട്. പള്ളിക്കൽ പഞ്ചായത്തിലെ കഴിഞ്ഞ പ്രസിഡന്റായ എം.ഹസീനയുടെ പേരും ആദ്യം പറഞ്ഞുകേട്ടിരുന്നു. ജില്ലയിൽ ഒരു ബ്ലോക്ക് വൈസ് പ്രസിഡന്റ് സ്ഥാനം ഘടക കക്ഷിയായ ജനതാദളിന് കൊടുക്ക ണമെന്നാണ് എൽ.ഡി.എഫ് ധാരണ.
അത് കിളിമാനൂരാണെങ്കിൽ കരവാരം പഞ്ചായ ത്തിലെ പ്രസിഡന്റായിരുന്ന സജീർ രാജകുമാരിക്കാവും മുൻഗണന. അങ്ങനെ വന്നി ല്ലെങ്കിൽ പുളിമാത്ത് ഡിവിഷൻ അംഗവും ഡി.വൈ.എഫ്.ഐ നേതാവുമായ നിയാസ് വൈസ് പ്രസിഡന്റായേക്കും. വ്യക്തമായ ഭൂരിപക്ഷത്തിൽ അധികാരം നിലനിർത്തിയ നഗരൂരിൽ തേക്കിൻകാട് (വാർഡ് -13) നിന്നും വിജയിച്ച ജയചന്ദ്രനാണ് സാധ്യത. ഒന്നാം വാർഡിൽ നിന്നും രണ്ടാം തവണ വിജയിക്കുന്ന സന്തോഷ് കുമാറും പരിഗണനയിലുണ്ട്. വൈസ് പ്രസിഡന്റുമാരായി 14-ാം വാർഡായ നന്തായ്വനത്തുനിന്നും വിജയിച്ച ശ്രീജ, ദർശനാവട്ടം വാർഡിൽ നിന്നുമുള്ള ചിത്തു എന്നീ പേരുകൾ പരിഗണനയിലുള്ളതായി അറിയുന്നു.
കോൺഗ്രസിൽ നിന്നും ഭരണം തിരിച്ചു പിടിച്ച കിളിമാനൂർ പഞ്ചായത്തിൽ മൂന്നാം വാർഡായ വിലങ്ങറയിൽനിന്നും വിജയിച്ച ഷാജുമോളാണ് പ്രസിഡന്റ്. മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി പ്രിൻസാകും ഇക്കുറി വൈസ് പ്രസിഡന്റ്. ഭരണം നില നിർത്തിയ പഴയകുന്നുമ്മൽ പഞ്ചായത്തിൽ കഴിഞ്ഞ വൈസ് പ്രസിഡന്റ് എസ്.വി ഷീബയാകും പ്രസിഡന്റ്. രണ്ട് സീറ്റുകൾ വിജയിച്ച ഘടകകക്ഷിയായ സി.പി.ഐ ഇവിടെ വൈസ് പ്രസിഡന്റ് സ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെ വന്നാൽ സി.പി.ഐയിലെ തട്ടത്തുമല വാർഡിൽ നിന്നും വിജയിച്ച ജി.എൽ അജീഷ് വൈസ് പ്രസിഡന്റാകും. മൃഗീയ ഭൂരിപക്ഷത്തോടെ എൽ.ഡി.എഫിൽ നിന്നും ഭരണം പിടിച്ചെടുത്ത നാവായിക്കുളത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ട് പേരുകളാണ് പറഞ്ഞുകേൾക്കുന്നത്.
10-ാം വാർഡിൽ നിന്നും വിജയിച്ച കുടവൂർ നിസാം, കല്ലമ്പലം വാർഡിൽ നിന്നും വിജയിച്ച ജിഹാദോ ആകും പ്രസിഡന്റ്. 22-ാം വാർഡിലെ റീന ഫസൽ, ആറാം വാർഡിൽ നിന്നും ജയിച്ച സന്ധ്യ എന്നീ പേരുകളാണ് വൈസ് പ്രസിഡന്റ് സ്ഥാന ത്തുള്ളത്. 24 വാർഡുകളുള്ള ഇവിടെ 12 ഇടത്ത് ജയിച്ചാണ് കോൺഗ്രസ് ഭരണം പിടിച്ചെടുത്തത്. ആറു വീതം സീറ്റുകളിൽ എൽ.ഡി.എഫും, ബി.ജെ.പിയും വിജയിച്ചു. കോൺഗ്രസ് പാർലമെന്ററി പാർട്ടി ചർച്ചക്കും, വിജയിച്ച അംഗങ്ങളിൽ നിന്നുള്ള രഹസ്യ അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിലാണ് തീരുമാനം. കോൺഗ്രസ് ഭരണം പിടിച്ചെടുത്ത മടവൂരിൽ ഹസീന പ്രസിഡന്റായേക്കും.
വേമൂട് വാർഡിൽ നിന്നും വിജയിച്ച മുൻ ബ്ലോക്ക് മെമ്പർ കൂടിയായ അഫ്സലോ, കക്കോട് വാർഡിൽ നിന്നും വിജയിച്ച സിറാജോ ആകും വൈസ് പ്രസിഡന്റ്. എൽ.ഡി.എഫ് ഇന്ന് ഏരിയ കമ്മിറ്റി ചേർന്ന് അതത് ലോക്കൽ കമ്മിറ്റികളുടെ താൽപര്യം കൂടി പരിഗണിച്ച് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ പ്രഖ്യാപിക്കും. വരുന്ന 27ന് രാവിലെ പ്രസിഡന്റ് ഉച്ചക്ക് ശേഷം വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് നറുക്കെടുപ്പ് നടക്കും.േ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

