ദാരിദ്ര്യരേഖയിൽ താഴെയുള്ളവർക്ക് സൗജന്യ ഹ്യദയപരിശോധന -മന്ത്രി മുരളീധരൻ
text_fieldsതിരുവനന്തപുരം: ദാരിദ്യരേഖയിൽ താഴെയുള്ളവർക്ക് ഹൃദയാഘാതം നേരത്തെ തിരിച്ചറിയുന്ന പരിശോധന സൗജന്യമാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ. ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിലെ എ.എം.സി.എച്ച്.എസ്.എസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ലോക ഹൃദയദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഫലപ്രദമായ ഹൃദയ പരിശോധന സാധാരണക്കാർക്കും ഉറപ്പാക്കുകയാണ് ലക്ഷ്യം. മരുന്നുകളുടെ ലഭ്യത സർക്കാർ ഉറപ്പാക്കും. മരുന്നിന്റെ പേരിൽ കമീഷൻ വാങ്ങാൻ ആരെയും അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി ഡയറക്ടർ ഡോ. സഞ്ജയ് ബെഹാരി അധ്യക്ഷനായി. കേരള സംഗീത നാടക അക്കാദമി ചെയർമാൻ ജി വേണുഗോപാൽ, ശ്രീചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി ഹൃദ്രോഗ വിഭാഗം തലവൻ ഡോ. കെ.കെ നാരായണൻ നമ്പൂതിരി, മെഡിക്കൽ സൂപ്രണ്ട് ഡോ. എച്ച്.വി ഈശ്വർ, നഴ്സിംഗ് സൂപ്രണ്ട് ഒ. നിർമല, ഡോ. അരുൺ ഗോപാലകൃഷ്ണൻ, ഡോ. ദീപ എസ് കുമാർ, കെ കെ ശ്രീനാഥ്, വിദ്യാർഥികൾ, അധ്യാപകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

