മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ഒരു പ്രതികൂടി പിടിയിൽ
text_fieldsഅബ്ദുൽ
ലത്തീഫ്
വലിയതുറ: മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരു പ്രതികൂടി അറസ്റ്റിൽ. മലപ്പുറം ചെറുകാവ് പെരിയമ്പലം പുളിക്കൽ മലബാർ സ്റ്റീൽസ് കമ്പനിക്ക് സമീപം ദേവസ്വം പറമ്പിൽ ഹൗസിൽ അബ്ദുല്ലത്തീഫ് (57) ആണ് പിടിയിലായത്.
മലപ്പുറം സ്വദേശികളായ ആറ് യുവാക്കളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത സംഭവത്തിലാണ് ഇയാൾ പിടിയിലായത്. സംഭവത്തിലെ ഒരാളെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾ പണം കൈപ്പറ്റിയ ശേഷം സന്ദർശക വിസയിൽ യുവാക്കളെ മലേഷ്യയിൽ എത്തിക്കുകയായിരുന്നു.
പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് യുവാക്കളെ നാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു. ഇവർ നൽകിയ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

