Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീടിന്‍റെ ചുമർ ഇടിഞ്ഞ് വീണ് കുട്ടികൾ ഉൾപ്പടെ നാല് പേർക്ക് പരിക്ക്

text_fields
bookmark_border
wall collapsed
cancel

മംഗലപുരം: തിരുവനന്തപുരം ചെമ്പകമംഗലം കൈലത്തുകോണത്ത് വീടിന്‍റെ ചുമർ ഇടിഞ്ഞ് വീണ് കുട്ടികൾ ഉൾപ്പടെ നാല് പേർക്ക് പരിക്ക്. കൈലാത്തുകോണത്ത് പ്രിജിത ഭവനിൽ ബിനുകുമാർ, ഭാര്യ സജിത, മക്കളായ അഭിജിത്ത് (9), അഭിത (12) എന്നിവർക്കാണ് പരിക്ക് പറ്റിയത്.

ശക്തമായ മഴയിൽ ഇന്നലെ രാത്രി 12 മണിയോടു കൂടി ഇവർ ഉറങ്ങിയ മുറിയുടെ മൺചുമർ ഇടിഞ്ഞ് ദേഹത്ത് വീഴുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പരിക്കേറ്റ വീട്ടുകാരെ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് കുടുംബത്തെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലാത്തതിനാൽ പ്രാഥമിക ചികിത്സ നൽകി.

റവന്യു ഉദ്യോഗസ്ഥർ വീട്ടിലെത്തി പരിശോധിച്ചു. കുടുംബത്തെ ബന്ധുവീട്ടിലേക്ക് മാറ്റി പാർപ്പിച്ചു. നേരത്തെ ലൈഫ് പദ്ധതി വഴി വീടിനായി ഇവർ മംഗലപുരം പഞ്ചായത്തിനെ സമീപിച്ചെങ്കിലും നടപടിയുണ്ടായിരുന്നില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Four people, including children, were injured when the wall of the house collapsed
Next Story