Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനാല് മാസത്തോളം...

നാല് മാസത്തോളം വളര്‍ച്ചയുള്ള ഭ്രൂണം കുറ്റിക്കാട്ടിൽ ക​ണ്ടെത്തി

text_fields
bookmark_border
നാല് മാസത്തോളം വളര്‍ച്ചയുള്ള ഭ്രൂണം കുറ്റിക്കാട്ടിൽ ക​ണ്ടെത്തി
cancel

വ​ലി​യ​തു​റ: നാ​ല് മാ​സ​ത്തോ​ളം വ​ള​ര്‍ച്ച​യു​ള്ള ഭ്രൂ​ണം കു​റ്റി​ക്കാ​ട്ടി​നു​ള്ളി​ല്‍ വ​ലി​ച്ചെ​റി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ട​ത്തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ല്‍ ക​ഴി​യു​ന്ന യു​വ​തി​യെ പൊ​ലീ​സ് വൈ​ദ്യ​പ​രി​ശോ​ധ​ന​ക്കാ​യി തൈ​യ്ക്കാ​ട് സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ല്‍ ഭ്രൂ​ണം യു​വ​തി​യു​ടേ​താ​ണെ​ന്നാ​ണ് പൊ​ലീ​സ് ന​ല്‍കു​ന്ന വി​വ​രം.

വെ​ള്ളി​യാ​ഴ്ച്ച വൈ​കു​ന്നേ​ര​മാ​ണ്​ വ​ലി​യ​തു​റ ക​ട​ല്‍പാ​ല​ത്തി​ന് സ​മീ​പ​മു​ള്ള തു​റ​മു​ഖ വ​കു​പ്പി​ന്‍റെ​ ഗോ​ഡൗ​ണി​ന്​ സ​മീ​പ​ത്ത് കാ​ടു​മൂ​ടി​യ സ്ഥ​ല​ത്തേ​ക്കേ് ചോ​ര​ക്കു​ഞ്ഞി​നെ വ​ലി​ച്ചെ​റി​യു​ന്ന​താ​യി പൊ​ലീ​സ്​ സ്റ്റേ​ഷ​നി​ല്‍ വി​വ​രം ല​ഭി​ക്കു​ന്ന​ത്. പൊ​ലീ​സെ​ത്തി ഭ്രൂ​ണം ആം​ബു​ല​ന്‍സി​ല്‍ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ നാ​ല് മാ​സ​ത്തോ​ളം വ​ള​ര്‍ച്ച​യു​ള്ള ഭ്രൂ​ണ​മാ​ണ്​ ഉ​പേ​ക്ഷി​ച്ച​തെ​ന്ന്​ ക​​ണ്ടെ​ത്തി. തു​ട​ർ​ന്ന്​ പൊ​ലീ​സ്​​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ തു​റ​മു​ഖ വ​കു​പ്പി​ന്‍റെ ഗോ​ഡൗ​ണി​ല്‍ ക​ഴി​യു​ന്ന 25 വ​യ​സ്സ് പ്രാ​യ​മു​ള്ള യു​വ​തി​യാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്ന്​ സൂ​ച​ന ല​ഭി​ച്ചു. ഉ​ട​ൻ യു​വ​തി​യെ തൈ​യ്ക്കാ​ട് ഗ​വ. ആ​ശു​പ​ത്രി​യി​ലേ​ക്ക് വൈ​ദ്യ​പ​രി​ശോ​ധ​ന​ക്കാ​യി മാ​റ്റു​ക​യാ​യി​രു​ന്നു.

ക​ട​ലാ​ക്ര​മ​ണ​ത്തി​ല്‍ വീ​ടു​ക​ള്‍ ന​ഷ്ട​മാ​യ കു​ടും​ബ​ങ്ങ​ളാ​ണ് മാ​സ​ങ്ങ​ളാ​യി തു​റ​മു​ഖ വ​കു​പ്പി​ന്‍റെ ഗോ​ഡൗ​ണി​ല്‍ ക​ഴി​യു​ന്ന​ത്. നീ​ള​ത്തി​ലു​ള്ള ഗോ​ഡൗ​ൺ പ​ല ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചാ​ണ് കു​ടും​ബ​ങ്ങ​ള്‍ക്ക് താ​മ​സി​ക്കാ​ൻ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:embryovaliyathura
News Summary - four-month-old embryo was found in the bush
Next Story