പ്രകൃതി പഠനക്യാമ്പിൽ എത്തിയവരെ ആക്രമിച്ച സംഘത്തിലെ നാലു പേർ പിടിയിൽ
text_fieldsവിതുര: പേപ്പാറയിൽ പ്രകൃതിപഠന ക്യാമ്പിനെത്തിയ സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് അംഗങ്ങളെയും പരിശീലകരായ എസ്.ഐ, റിട്ട. എസ്.ഐ, വനംവകുപ്പ് ഉദ്യോഗസ്ഥൻ എന്നിവരെ ആക്രമിച്ച സംഘത്തെ ഡാൻസാഫ് ടീം പിടികൂടി. ഹരി എന്ന മണികണ്ഠൻ (40), ആര്യനാട് കോട്ടക്കകം സ്വദേശി രക്തപിശാച് എന്നറിയപ്പെടുന്ന സംഘത്തിലെ ഉദയൻ (39), ആര്യനാട് സ്വദേശികളായ ഷിജി കേശവൻ (42), വിജിൻ (36) എന്നിവരാണ് പിടിയിലായത്.
നെടുമങ്ങാട് ഡി.വൈ.എസ്.പി സ്റ്റുവർട്ട് കീലറിന്റെയും നർകോട്ടിക് സെൽ ഡി.വൈ.എസ്.പി വി.ടി. രാസിത്തിന്റെയും നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കിളിമാനൂർ ഗവ. ഹൈസ്കൂളിലെ എസ്.പി.സി കേഡറ്റുകളും കിളിമാനൂർ സ്റ്റേഷനിലെ എസ്.ഐ രാജേന്ദ്രേൻ, റിട്ട. എസ്.ഐ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ 20 നാണ് ക്യാമ്പിനായി എത്തിയത്.
21ന് വൈകിട്ടാണ് സംഘം കുട്ടികളെ അസഭ്യം പറഞ്ഞ് എസ്.ഐയേയും ബീറ്റ് ഫോറസ്റ്റ് ഓഫീസർ അഖിലിനെയും ആക്രമിച്ച് പരിക്കേൽപ്പിച്ചത്. തുടർന്ന് സംഘത്തിലെ സക്കീർ ഹുസൈനെ അന്ന് തന്നെ തടഞ്ഞുവെച്ച് പൊലീസിനെ ഏല്പിച്ചു.
പാലോട് എസ്.ഐ നിസാർ, ഡാൻസഫ് എസ്.ഐ ഷിബു, എ.എസ്.ഐ സജു എസ്, സി.പി.ഒ സതികുമാർ, ഉമേഷ്ബാബു, ജസീൽ, സുജിത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

