Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകള്ളനോട്ടുമായി നാലുപേർ...

കള്ളനോട്ടുമായി നാലുപേർ പിടിയിൽ

text_fields
bookmark_border
കള്ളനോട്ടുമായി നാലുപേർ പിടിയിൽ
cancel

വി​തു​ര: വി​തു​ര​യി​ൽ ക​ള്ള​നോ​ട്ടു​മാ​യി നാ​ലം​ഗ സം​ഘം പി​ടി​യി​ൽ. ഇ​വ​രി​ൽ നി​ന്ന്​ 500 രൂ​പ​യു​ടെ 81 വ്യാ​ജ നോ​ട്ടു​ക​ൾ പി​ടി​ച്ചെ​ടു​ത്തു. വ്യാ​ഴാ​ഴ്ച രാ​ത്രി വി​തു​ര ബി​വ​റേ​ജ് ഔ​ട്ട്‌ ലെ​റ്റി​ൽ മ​ദ്യം വാ​ങ്ങാ​നെ​ത്തി​യ പൊ​ന്മു​ടി കു​ള​ച്ചി​ക്ക​ര സ്വേ​ദേ​ശി സ​നു​വി​ൽ നി​ന്നാ​ണ് ക​ള്ള​നോ​ട്ട് ആ​ദ്യം പി​ടി​കൂ​ടി​യ​ത്. ഇ​വി​ടെ ന​ൽ​കി​യ നാ​ല് 500 രൂ​പ നോ​ട്ടി​ൽ സം​ശ​യം തോ​ന്നി​യ ജീ​വ​ന​ക്കാ​ർ പൊ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പൊ​ലീ​സ് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ൽ പൊ​ന്മു​ടി സ്വ​ദേ​ശി​യാ​യ ത​ങ്ക​യ്യ​ൻ എ​ന്ന​യാ​ളാ​ണ് നോ​ട്ട് ന​ൽ​കി​യ​തെ​ന്ന് വെ​ളി​പ്പെ​ടു​ത്തി. തു​ട​ർ​ന്ന്, പൊ​ന്മു​ടി​യി​ലെ​ത്തി ത​ങ്ക​യ്യ​ൻ, ര​മേ​ശ​ൻ, കു​ട്ട​പ്പ​ൻ എ​ന്നി​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ വീ​ടു​ക​ളി​ല​ട​ക്കം ന​ട​ത്തി​യ പ​രി​ശോ​ധ​ന ന​ട​ത്തി കൂ​ടു​ത​ൽ വ്യാ​ജ​നോ​ട്ടു​ക​ൾ ക​​ണ്ടെ​ടു​ത്തു. ഇ​വ​ർ​ക്ക് ത​മി​ഴ്നാ​ട് തൂ​ത്തു​കു​ടി സ്വ​ദേ​ശി​യാ​ണ് നോ​ട്ടു​ക​ൾ ന​ൽ​കി​യ​ത്. നെ​ടു​മ​ങ്ങാ​ട്‌, വി​തു​ര സ്ഥ​ല​ങ്ങ​ളി​ൽ ത​ണ്ണി​മ​ത്ത​ൻ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​യാ​ളാ​ണ് തൂ​ത്തു​ക്കൂ​ടി സ്വ​ദേ​ശി​യെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു .ഇ​യാ​ൾ​ക്കാ​യി അ​ന്വ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fake notesfake currency casearrested
News Summary - Four arrested with fake notes
Next Story