കഞ്ചാവുമായി നാലംഗ സംഘം അറസ്റ്റിൽ
text_fieldsകഞ്ചാവുമായി ഓട്ടോറിക്ഷയിൽ എത്തിയ നൗഷാദ്, സൈതാലി, സുൽഫിക്കർ, ഷഫീഖ്
കോവളം: ഒഡിഷയിൽ നിന്നെത്തിച്ച 3.5 കിലോ കഞ്ചാവുമായി ഓട്ടോറിക്ഷയിൽ എത്തിയ നാലംഗ സംഘത്തെ സിറ്റി ഡാൻസാഫ് സംഘം പിടികൂടി. വിഴിഞ്ഞം കല്ലുവെട്ടാൻകുഴിക്ക് സമീപം ബൈപാസിൽ ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ വാഹനങ്ങൾ തടഞ്ഞ് പരിശോധന നടത്തുന്നതിനിടെയാണ് ഇവർ കുടുങ്ങിയത്.
ബീമാപള്ളി പുതുവൽ പുരയിടത്തിൽ നൗഷാദ് (40), ബീമാപള്ളി പുതുവൽ പുരയിടത്തിൽ സൈതാലി (33), മാണിക്യവിളാകം പുതുവൽ പുരയിടത്തിൽ സുൽഫിക്കർ (37), മണക്കാട് നിന്ന് തിരുവല്ലം സ്റ്റേഷൻ പരിധിയിൽ ജാനകി കല്യാണമണ്ഡപത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ഷഫീഖ് (51) എന്നിവരാണ് പിടിയിലായത്.
ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തു. പ്രതികളിൽ മൂന്ന് പേർ ഒഡീഷയിൽ നിന്ന് വിലയ്ക്ക് വാങ്ങിയ കഞ്ചാവുമായി ബസിൽ തമിഴ്നാട് വഴി കളിയിക്കവിളയിൽ എത്തിയ ശേഷം പ്രതികളിലൊരാളും ഓട്ടോ ഡ്രൈവറുമായ സുൽഫിക്കറിന്റെ ഓട്ടോറിക്ഷ വിളിച്ച് വരുത്തി അതിൽ തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നെന്ന് വിഴിഞ്ഞം സി.ഐ ഹേമന്ദ് കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

