Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചുമട്ടുതൊഴിലാളിക്ക്...

ചുമട്ടുതൊഴിലാളിക്ക് മർദനം; നാലുപേർ അറസ്റ്റിൽ

text_fields
bookmark_border
ചുമട്ടുതൊഴിലാളിക്ക് മർദനം;   നാലുപേർ അറസ്റ്റിൽ
cancel
camera_alt

സൂ​ര​ജ് ,സ​തീ​ഷ്,  ലി​ജി​ത്ത്, സു​ജു

വ​ഞ്ചി​യൂ​ർ: ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യെ മ​ർ​ദി​ച്ച കേ​സി​ൽ നാ​ലു​പേ​രെ വ​ഞ്ചി​യൂ​ര്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ള്ള​ക്ക​ട​വ് ആ​റ്റു​വ​ര​മ്പി​ല്‍ ടി.​സി 77/2277 ടി.​ആ​ര്‍ മ​ന്ദി​ര​ത്തി​ല്‍ സൂ​ര​ജ് (29), പേ​ട്ട മാ​ന​വ ന​ഗ​ര്‍ ടി.​സി 36/336 വ​യ​ലി​ല്‍ വീ​ട്ടി​ല്‍ സ​തീ​ഷ് (39), വ​ള്ള​ക്ക​ട​വ് ടി.​സി 35/1792 ആ​റ്റു​വ​ര​മ്പി​ല്‍ വീ​ട്ടി​ല്‍ ലി​ജി​ത്ത് (35), ചാ​ക്ക കൈ​ര​ളി ടി.​സി 77/2280 ആ​റ്റു​വ​ര​മ്പി​ല്‍ വീ​ട്ടി​ല്‍ സു​ജു (30) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

മാ​ന​വ ന​ഗ​ര്‍ സ്വ​ദേ​ശി​യും ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യു​മാ​യ രാ​ധാ​കൃ​ഷ്ണ​നാ​ണ് (56) മ​ർ​ദ​ന​മേ​റ്റ​ത്. ട്രേ​ഡ് യൂ​നി​യ​ന്‍ ഷെ​ഡ്ഡി​ല്‍ വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന ഇ​ദ്ദേ​ഹ​ത്തെ നാ​ലം​ഗ​സം​ഘം അ​തി​ക്ര​മി​ച്ചു​ക​യ​റി ഇ​രു​മ്പു ക​സേ​ര ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

യൂ​നി​യ​ന്‍ ഷെ​ഡ്ഡി​ലി​രു​ന്ന് പ്ര​തി​ക​ൾ മ​ദ്യ​പി​ച്ചി​രു​ന്നു. ഇ​ത് ത​ട​യാ​ൻ ഷെ​ഡ്ഡ് പൂ​ട്ടി​യ​തി​ലെ വി​രോ​ധ​ത്തി​ന് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. രാ​ധാ​കൃ​ഷ്ണ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. പ്ര​തി സൂ​ര​ജ് അ​ഞ്ച് ആ​ക്ര​മ​ണ​ക്കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്. ഇ​യാ​ള്‍ക്കെ​തി​രെ വ​ഞ്ചി​യൂ​ര്‍, പേ​ട്ട സ്റ്റേ​ഷ​നു​ക​ളി​ലാ​യി 13 കേ​സു​ക​ളു​ണ്ട്.

ലി​ജി​ത്തി​നെ​തി​രേ വ​ലി​യ​തു​റ, പേ​ട്ട, വ​ഞ്ചി​യൂ​ര്‍ സ്റ്റേ​ഷ​നു​ക​ളി​ല്‍ 15 കേ​സു​ക​ളു​ണ്ട്. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsassaultingarrested
News Summary - Four arrested for assaulting a porter
Next Story