Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൈക്കൂലി​ക്കേസ്: ലീഗൽ മെട്രോളജി മുൻ ഡെപ്യൂട്ടി കൺട്രോളർക്ക്​ മൂന്ന്​ വർഷം കഠിനതടവും പിഴയും

text_fields
bookmark_border
കൈക്കൂലി​ക്കേസ്: ലീഗൽ മെട്രോളജി മുൻ ഡെപ്യൂട്ടി കൺട്രോളർക്ക്​ മൂന്ന്​ വർഷം കഠിനതടവും പിഴയും
cancel
camera_alt

അ​ജി​ത്ത് കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: കൈ​ക്കൂ​ലി​ക്കേ​സി​ൽ ലീ​ഗ​ൽ മെ​ട്രോ​ള​ജി തി​രു​വ​ന​ന്ത​പു​രം ഓ​ഫീ​സ്​ മു​ൻ ഡെ​പ്യൂ​ട്ടി ക​ൺ​ട്രോ​ള​ർ​ക്ക്​ മൂ​ന്ന്​ വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​രു​ല​ക്ഷം രൂ​പ പി​ഴ​യും. മു​ട്ട​ത്ത​റ സ്വ​ദേ​ശി​യാ​യ പ​രാ​തി​ക്കാ​ര​ന്‍റെ ആ​ക്കു​ള​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്ധ​ന​സ്റ്റേ​ഷ​നി​ലെ ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പി​ന്‍റെ വാ​ർ​ഷി​ക സ്റ്റാ​മ്പിം​ഗി​നാ​യി 8000 രൂ​പ കൈ​ക്കൂ​ലി​വാ​ങ്ങി​യ കേ​സിI​ പൂ​വ​ച്ച​ൽ സ്വ​ദേ​ശി​യും മു​ൻ ഡെ​പ്യൂ​ട്ടി ക​ൺ​ട്രോ​ള​റു​മാ​യി​രു​ന്ന ബി.​എ​സ് അ​ജി​ത്ത് കു​മാ​റി​നെ (58) ആ​ണ് തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ് കോ​ട​തി ജ​ഡ്ജി എ. ​മ​നോ​ജ്​ ശി​ക്ഷി​ച്ച​ത്.

ഇ​ന്ധ​ന സ്റ്റേ​ഷ​നി​ൽ വാ​ർ​ഷി​ക സ്റ്റാ​മ്പിം​ഗി​നാ​യി 2022ൽ ​പ​ട്ട​ത്തു​ള്ള ലീ​ഗ​ൽ മെ​ട്രോ​ള​ജി ഡെ​പ്യൂ​ട്ടി ക​ൺ​ട്രോ​ള​റു​ടെ ഓ​ഫീ​സി​ൽ പ​രാ​തി​ക്കാ​ര​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രു​ന്നു. ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന​തി​നാ​യി ഡെ​പ്യൂ​ട്ടി ക​ൺ​ട്രോ​ള​റാ​യി​രു​ന്ന അ​ജി​ത്ത് കു​മാ​ർ പ​രാ​തി​ക്കാ​ര​നോ​ട് 16,000 രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ക​യും ആ​ദ്യ ഗ​ഡു​വാ​യ 8,000 രൂ​പ കൈ​പ്പ​റ്റു​ന്ന​തി​നി​ടെ തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ് യൂ​നി​റ്റ് കൈ​യ്യോ​ടെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. വി​ജി​ല​ൻ​സ് മു​ൻ ഡി.​വൈ.​എ​സ്.​പി ആ​ർ. വി​നോ​ദ് കു​മാ​റാ​ണ്​ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. വി​ജി​ല​ൻ​സി​ന് വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ വീ​ണാ സ​തീ​ശ​ൻ ഹാ​ജ​രാ​യി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Former Deputy Controller of Legal Metrology sentenced to three years rigorous imprisonment and fine for bribery
Next Story