വാതിലിൽ വൈദ്യുതി കടത്തിവിട്ട സംഭവം; ഫോറൻസിക് വിഭാഗം തെളിവ് ശേഖരിച്ചു
text_fieldsഫോറന്‍സിക്-വിരലടയാള വിദഗ്ധര്‍ തെളിവ് ശേഖരിക്കുന്നു
വെള്ളറട: വൈദ്യുതി മീറ്ററിലെ ഇലക്ട്രിക് ഇന്സുലേറ്റര് ഇളക്കി അതില്‍നിന്ന് വയര്‍ ഘടിപ്പിച്ച് വീടിന്റെ മുന്‍വശത്തെ വാതിലില്‍ ചുറ്റിയ സംഭവത്തില്‍ മാരായമുട്ടം സി.ഐ സജീവിന്റെ നേതൃത്വത്തില്‍ ഫോറന്‍സിക്-വിരലടയാള വിദഗ്ധർ പരിശോധന നടത്തി.
മഞ്ചവിളാകത്താണ് കഴിഞ്ഞദിവസം രമ്യയും രണ്ടു മക്കളും താമസിക്കുന്ന വീട്ടിലാണ് സംഭവമുണ്ടായത്. വെള്ളിയാഴ്ച രാവിലെ രമ്യയുടെ മൂത്ത മകന് അലന് വാതില്‍ തുറക്കുമ്പോള്‍ ഷോക്കേറ്റു. കുട്ടി പിന്നിലെ വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് മീറ്ററില്‍നിന്ന് വൈദ്യുതി കടത്തിവിട്ടത് കണ്ടത്. കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

