വിദേശ വനിത കൊലക്കേസ്: അസി.കെമിക്കൽ എക്സാമിനർ കൂറുമാറി
text_fieldsതിരുവനന്തപുരം: വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിൽ സാക്ഷിയായ തിരുവനന്തപുരം കെമിക്കൽ ലബോറട്ടറിയിലെ അസി.കെമിക്കൽ എക്സാമിനർ അശോക് കുമാർ കൂറുമാറി. വനിതയുടെ ശരീരത്തിൽ കണ്ടെത്തിയ വെള്ളം പരിശോധിച്ചാൽ മുങ്ങിമരിക്കുന്ന ഒരാളിൽ കണ്ടെത്തുന്ന ഘടകങ്ങൾ ഉണ്ടായിരുന്നതായി ഇദ്ദേഹം കോടതിയിൽ മൊഴി നൽകി.
ശരീരത്തിൽ കണ്ടെത്തിയ ഏകകോശ ജീവികളും ആറ്റിലെ വെള്ളത്തിലെ ഏകകോശ ജീവികളും സമാനമായിരുന്നു. സാധാരണ മുങ്ങിമരണത്തിൽ ഇത്തരം അവസ്ഥകൾ കാണാറുണ്ടെന്നും അതിനാൽ മുങ്ങിമരണ സാധ്യത തള്ളാൻ കഴിയില്ലെന്നും സാക്ഷി മൊഴി നൽകി. പ്രോസിക്യൂഷന് നൽകിയ മൊഴിക്ക് വിരുദ്ധമാണിത്.
വനിതയുടെ ശരീരത്തിൽനിന്ന് പ്രതികളുടെ ബീജം കണ്ടെത്താൻ കഴിഞ്ഞില്ലെന്നും സാക്ഷി പറഞ്ഞു. ബീജത്തിന്റെ സാന്നിധ്യം ഉണ്ടെങ്കിൽ സാധാരണ ഒരുവർഷം വരെയും മരിച്ച വ്യക്തിയുടെ ശരീരത്തിൽ കാണാൻ സാധിക്കുമെന്നും മൊഴി നൽകി. ഇതേ മൊഴി തന്നെയല്ലേ നിങ്ങൾ അന്വേഷണ ഉദ്യോഗസ്ഥൻ ചോദിച്ചപ്പോഴും പറഞ്ഞതെന്ന് പ്രതിഭാഗം അഭിഭാഷകരായ ദിലീപ് സത്യൻ, മൃദുൽ ജോൺ മാത്യു എന്നിവർ ചോദിച്ചപ്പോൾ അതേ എന്നായിരുന്നു മറുപടി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

