Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതാൽക്കാലികക്കാരെ...

താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തി; ലൈബ്രേറിയൻ ഗ്രേഡ്​ റാങ്ക്​പട്ടികയിലുള്ളവർ ആശങ്കയിൽ

text_fields
bookmark_border
kerala psc
cancel

തി​രു​വ​ന​ന്ത​പു​രം: താ​ൽ​ക്കാ​ലി​ക​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്തി​യ​തോ​ടെ പ​ഞ്ചാ​യ​ത്ത്​ ലൈ​ബ്രേ​റി​യ​ൻ ഗ്രേ​ഡ്​ 4 റാ​ങ്ക്​​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ആ​ശ​ങ്ക​യി​ൽ. 650 ഓ​ളം പേ​രു​ടെ റാ​ങ്ക്​​പ​ട്ടി​ക​യി​ൽ​നി​ന്ന്​ ര​ണ്ട​ര​വ​ർ​ഷ​ത്തി​നി​ടെ ന​ട​ന്ന​ത്​ 69 നി​യ​മ​നം മാ​ത്രം. കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​ൻ മാ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ, സ്ഥി​ര​​പ്പെ​ടാ​ത്ത 522 താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രു​ടേ​ത​ട​ക്കം നി​ല​വി​ലു​ള്ള 872 ഒ​ഴി​വു​ക​ളി​ലേ​ക്ക്​ ഉ​ട​ൻ നി​യ​മ​നം ന​ട​ത്ത​ണ​മെ​ന്ന്​ പ​ഞ്ചാ​യ​ത്ത്​ ലൈ​ബ്രേ​റി​യ​ൻ റാ​ങ്ക്​ ഹോ​ൾ​ഡേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

പ​ഞ്ചാ​യ​ത്ത്​ ലൈ​ബ്രേ​റി​യ​ൻ ത​സ്തി​ക​യി​ലേ​ക്ക്​ 15 വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ്​ വി​ജ്ഞാ​പ​ന​മാ​യ​ത്. 2019 ജൂ​ണി​ൽ റാ​ങ്ക്​​പ​ട്ടി​ക​യും നി​ല​വി​ൽ വ​ന്നു. 15 വ​ർ​ഷ​ത്തോ​ള​മാ​യി ഈ ​ത​സ്തി​ക​യി​ൽ താ​ൽ​ക്കാ​ലി​ക​ക്കാ​രാ​ണു​ള്ള​ത്. ഇ​ങ്ങ​നെ 10 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ 350 ഓ​ളം പേ​രെ അ​ടു​ത്തി​ടെ സ​ർ​ക്കാ​ർ സ്ഥി​ര​പ്പെ​ടു​ത്തി. താ​ൽ​ക്കാ​ലി​ക​ക്കാ​രെ പി​രി​ച്ചു​വി​ട്ട്​ പി.​എ​സ്.​സി പ​ട്ടി​ക​യി​ൽ നി​ന്ന്​ ഉ​ട​ൻ നി​യ​മ​നം ന​ട​ത്ത​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച്​ മാ​ർ​ച്ച്​ ര​ണ്ടു​മു​ത​ൽ സെ​ക്ര​േ​ട്ട​റി​യ​റ്റി​ന്​ മു​ന്നി​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​രം ന​ട​ത്തും. വി.​ജി. വി​ദ്യ, ബി​നു​ല​ക്ഷ്​​മി, മ​നേ​ഷ്​​കു​മാ​ർ, ഷി​ജി മോ​ൾ, ആ​ശ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Librarian Grade Rank List
News Summary - Fixed temporary; Librarian Grade Rank List Concerned
Next Story