പീഡനക്കേസിൽ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും പിഴയും
text_fieldsതിരുവനന്തപുരം: 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും 10,000 രൂപ പിഴയും. അയിരൂർ സ്വദേശി ബൈജു (41) വിനെയാണ് തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതി ജഡ്ജി ആജ് സുദർശൻ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്നു മാസം അധികതടവും അനുഭവിക്കണം.
2021 ആഗസ്റ്റ് 13ന് ഉച്ചക്ക് ഒരു മണിക്കാണ് കേസിനാസ്പദമായ സംഭവം. പ്രതി കുട്ടിയുടെ വീട്ടിൽ നിന്ന് ഭക്ഷണം പാത്രത്തിൽ വാങ്ങിയിരുന്നു. ഈ പാത്രം തിരിച്ചുവാങ്ങാൻ പ്രതിയുടെ വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം.
കടന്നുപിടിച്ച പ്രതിയെ തള്ളിയിട്ടതിനുശേഷം കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി വീട്ടുകാരോട് സംഭവം പറഞ്ഞു. തുടർന്ന്, അയിരൂർ പൊലീസിൽ പരാതി നൽകി. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ ഹാജരായി.
കേസിൽ 14 സാക്ഷികളെ വിസ്തരിച്ചു. 13 രേഖകൾ ഹാജരാക്കി. അയിരുർ എസ്.ഐയായിരുന്ന ആർ. സജീവാണ് കേസ് അന്വേഷിച്ചത്. പിഴ തുക ഈടാക്കി കുട്ടിക്ക് നൽകണമെന്നും ഉത്തരവിലുണ്ട്.

