എന്യൂമറേഷൻ തീരാൻ ഇനി അഞ്ചുദിവസം; തിരികെയെത്താനുള്ളത് 42 ലക്ഷം ഫോമുകൾ
text_fieldsതിരുവനന്തപുരം: എസ്.ഐ.ആർ എന്യൂമറേഷൻ അവസാനിക്കാൻ അഞ്ചുദിവസം ശേഷിക്കേ വിതരണം ചെയ്തതിൽ പൂരിപ്പിച്ച് കിട്ടാനുള്ളത് 42 ലക്ഷം ഫോമുകൾ. 2.78 കോടിയിൽ 99.5 ശതമാനം (2.76 കോടി) ഫോമുകൾ വിതരണം ചെയ്തെന്നാണ് കമീഷന്റെ കണക്ക്. ഇതിൽ 85 ശതമാനമായ 2.34 കോടി ഫോമുകളാണ് തിരികെ എത്തിയത്. ശേഷിക്കുന്ന 42 ലക്ഷം ഫോമുകൾ കലക്ഷൻ സെന്ററുകളടക്കം സ്ഥാപിച്ച് തിരികെ വാങ്ങാനുള്ള ശ്രമമാണ് നടക്കുന്നത്.
തിരിച്ചുവന്ന 2.34 കോടി ഫോമുകളിൽ 75 ശതമാനവും ഡിജിറ്റൈസ് ചെയ്തെന്നാണ് കമീഷന്റെ നിഗമനം. അപ്ലോഡ് ചെയ്ത എന്യൂമറേഷൻ ഫോമുകളുടെ എണ്ണം 1.75 കോടി വരും. കിട്ടിയിട്ടും ഡിജിറ്റൈസ് ചെയ്യാൻ അവശേഷിക്കുന്നത് 59 ലക്ഷം ഫോമുകളാണ്. ഡിജിറ്റൈസ് ചെയ്തതിൽ 91 ശതമാനത്തിലും മാപ്പിങ് പൂർത്തിയാക്കാനായി.
2002ലെ പട്ടികയിൽ പേരുള്ളവരോ രക്ഷിതാക്കൾ പട്ടികയിൽ ഉൾപ്പെട്ടവരോ ആണ് ഈ 91 ശതമാനമായ 1.59 കോടി പേർ. ഇവർ തിരിച്ചറിയിൽ രേഖകൾ സമർപ്പിക്കേണ്ടിവരില്ല. ശേഷിക്കുന്ന ഒമ്പത് ശതമാനമായ 16 ലക്ഷം പേർ രേഖകൾ സമർപ്പിക്കണം. ഡിജിറ്റൈസേഷൻ 71 ശതമാനം പിന്നിട്ടപ്പോൾതന്നെ കണ്ടെത്താനാകാത്തവരുടെ എണ്ണം 7.61 ലക്ഷം കവിഞ്ഞു. ഇതിൽ 3.41 ലക്ഷം മരിച്ചവരാണ്. 88,945 പേരെ കണ്ടെത്താനായിട്ടില്ല. 2.79 ലക്ഷംപേർ സ്ഥിരമായി താമസം മാറിയവരാണ്. ഇരട്ടിപ്പിന്റെ പേരിൽ പട്ടികയിൽ ഉൾപ്പെട്ടവർ 44,758 വരും. ഫോം വാങ്ങാൻ തയാറാകാത്തവരും വാങ്ങിയിട്ട് തിരികെ നൽകാൻ താൽപര്യമില്ലെന്ന് അറിയിച്ചവരും 7244 പേർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

