ചക്രസ്തംഭന സമരവുമായി എഫ്.െഎ.ടി.യു
text_fieldsഎഫ്.െഎ.ടി.യു പാങ്ങോട് സംഘടിപ്പിച്ച ചക്രസ്തംഭന സമരം മധു കല്ലറ ഉദ്ഘാടനം ചെയ്യുന്നു
പാങ്ങോട്: ഫെഡറേഷൻ ഒാഫ് ഇന്ത്യൻ ട്രേഡ് യൂനിയെൻറ നേതൃത്വത്തിൽ തിങ്കളാഴ്ച ചക്രസ്തംഭന സമരം നടത്തി. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാങ്ങോട് സംഘടിപ്പിച്ച പ്രതിഷേധത്തിൽ നിരവധി വാഹനങ്ങൾ പെങ്കടുത്തു. രാവിലെ 11 മണി മുതൽ 11:15വരെ വാഹനങ്ങൾ നിരത്തിൽ നിർത്തിയിട്ടായിരുന്നു പ്രതിഷേധിച്ചത്. എഫ്.െഎ.ടി.യു സംസ്ഥാന സമിതി അംഗം മധു കല്ലറ ഉദ്ഘാടനം ചെയ്തു.
കുതിക്കുന്ന ഇന്ധനവില പിടിച്ചുനിർത്താൻ ഒന്നും ചെയ്യാത്ത കേന്ദ്ര, സംസഥാന സർക്കാരുകൾ ജനങ്ങളുടെ ദുരിതങ്ങൾക്ക് ആക്കം കൂട്ടുകയാണെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡൻറ് അഷ്റഫ് കല്ലറ അധ്യക്ഷതവഹിച്ചു. പാങ്ങോട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ.എം.റജീന, നസീർ മുസ്ലിയാർ, അനസ് മൂന്നുമുക്ക്, റഷീദ് പുളിക്കര, നാസർ ചല്ലിമുക്ക്, ഹാറൂൺ വട്ടക്കരിക്കകം, ബിനൂഷ, ഷാജി പാട്ടറ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

