Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമെഡിക്കൽ കോളജിന്​...

മെഡിക്കൽ കോളജിന്​ ഫയർഫോഴ്​സ്​ നോട്ടീസ്​; രണ്ട്​ തീവ്രപരിചരണ വിഭാഗങ്ങളിൽ ഒാക്​സിജൻ വിതരണം തകരാറിൽ

text_fields
bookmark_border
thiruvananthapuram medical collage
cancel


സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഗുരുതരാവസ്ഥയിലായ കോവിഡ്​ രോഗികൾ ചികിത്സയിൽ കഴിയുന്ന ​തിരുവനന്തപുരം മെഡിക്കൽ കോളജിലെ തീവ്രപരിചരണവിഭാഗങ്ങളിൽ ഒാക്​സിജൻ വിതരണസംവിധാനങ്ങൾ തകരാറിലെന്ന്​ ഫയർഫോഴ്​സ്​ മുന്നറിയിപ്പ്​. മെഡിക്കൽ കോളജിലെ മെഡിക്കൽ ഇൻറൻസിവ്​ കെയർ (എം.​െഎ.സി.യു) യൂനിറ്റിലും ഒാർത്തോ ​െഎ.സി.യുവിലുമാണ്​ അന്തരീക്ഷ അളവിനെക്കാൾ ഒാക്​സിജൻ തോത്​ കൂടുതലെന്ന്​ കണ്ടെത്തിയിരിക്കുന്നത്​. ഇത്​ ഗൗരവതരമെന്ന്​ ബോധ്യമായതി​െൻറ അടിസ്ഥാനത്തിൽ അഗ്​നിബാധപോലുള്ള വൻ ദുരന്തങ്ങൾ ഒഴിവാക്കാൻ ഉചിതമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന്​ ആവശ്യപ്പെട്ട്​ റീജനൽ ഫയർഫോഴ്​സ്​ ഒാഫിസർ ആശുപത്രി അധികൃതർക്ക്​ കത്ത്​ നൽകി.

കോവിഡ്​ രോഗികൾക്കായി വിവിധ ആശുപത്രികളിൽ വ്യാപകമായി ഒാക്​സിജൻ ഉപയോഗിക്കുന്ന സാഹചര്യത്തിലാണ്,​ അപകടങ്ങൾ ഒഴിവാക്കാൻ മുൻകരുതൽ നടപടികളുടെ ഭാഗമായി ഫയർഫോഴ്​സ്​ വിഭാഗം ആശുപത്രികളിൽ പരിശോധന നടത്തിവരുന്നത്​. സംസ്ഥാനത്തുടനീളം കഴിഞ്ഞ മൂന്നുനാലുദിവസങ്ങളിലായി പരിശോധന നടന്നുവരുകയാണ്​. തലസ്ഥാനജില്ലയിൽ മെഡിക്കൽ കോളജ്​, ഫോർട്ട്​ ആശുപത്രി ഉൾപ്പെടെ സർക്കാർ ആശുപത്രികളിലും പത്തിലധികം സ്വകാര്യആശുപത്രികളിലുമാണ്​ പരിശോധന നടത്തിയത്​. ഫയർഫോഴ്​സിന്​ ലഭിച്ച രണ്ട്​ ഒാക്​സിജൻ ഡിറ്റക്​ടർ ഉപയോഗിച്ച്​ നടത്തിയ പരിശോധനയിൽ സ്വകാര്യ ആശുപത്രികളിൽ മിക്കതിലും കൃത്യമായ ശതമാനത്തിലായിരുന്നു തീവ്രപരിചരണവിഭാഗങ്ങളിലെ ഒാക്​സിജൻ അളവ്​. 21^23.5 ശതമാനമാണ്​ സാധാരണപരിധി. എന്നാൽ മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗങ്ങളിൽ ഇൗ ശതമാനത്തിലും കുടുതലെന്നാണ്​ കണ്ടെത്തിയത്​.

ഒാക്​സിജൻ വിരണശൃംഖലയിൽ യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതുമൂലമാണ്​ ഇത്​ സംഭവിച്ചത്​. ഒാക്​സിജൻ പൈപ്പിലും വാൽവുകളിലും നിന്നുള്ള ലീക്ക്​, സിലിലണ്ടറുകൾ, ​േഫസ്​​ മാസ്​ക്​ എന്നിവയിൽ നിന്നുള്ള ലീക്ക്​ തുടങ്ങി കാരണങ്ങളാലാണ്​ ​െഎ.സി.യു, അടച്ചിട്ടിരിക്കുന റൂമുകളിൽ ഒാക്​സിജ​െൻറ അളവ്​ ഉയരാൻ കാരണമാകുന്നത്​. ഇത്തരം സാഹചര്യത്തിൽ അവിടെ ഉണ്ടായേക്കാവുന്ന ഷോർട്ട്​ സർക്യൂട്ട്​, ഇലക്​ട്രോസർജിക്കൽ യൂനിറ്റിൽ നിന്നുള്ള സ്​പാർക്ക്​ എന്നിവ കാരണം വൻ അഗ്​നിബാധയുണ്ടാകാൻ കാരണമാകുമെന്നും ഫയർഫോഴ്​സ്​ മുന്നറിയിപ്പ്​ നൽകുന്നു. ഒരുരീതിയിലുമുള്ള ലീക്കുകൾ ഇല്ലെന്ന്​ ഉറപ്പുവരുത്തണമെന്നും ഇടക്ക്​ ഒാക്​സിജൻ ഡിറ്റക്​ടർ ഉപയോഗിച്ച്​ അളവ്​ പരിശോധിക്കുന്നത്​ ഉചിതമാകുമെന്നും നിർദേശിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oxygen supplyThiruvananthapuram Medical CollegeIntensive care units
News Summary - Fire force notice to medical college; Oxygen supply to two intensive care units was disrupted
Next Story