കാഞ്ഞിരംകുളത്ത് തട്ടുകടയിൽ തീപിടിത്തം; രക്ഷകനായി അഗ്നിരക്ഷസേനാംഗം
text_fieldsവിഴിഞ്ഞം: കാഞ്ഞിരംകുളം ജങ്ഷനിലെ ജി.പി.എസ് തട്ടുകടയിൽ തീപിടിത്തം. കാഞ്ഞിരംകുളം സ്വദേശിയും കഴക്കൂട്ടം ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥനുമായ വി.എസ്. സുജന്റെ ഇടപെടലിൽ വൻദുരന്തം ഒഴിവായി. കഴിഞ്ഞ ദിവസം വൈകീട്ട് 5.30നാണ് സംഭവം. ഗ്യാസ് സിലിണ്ടറിൽ നിന്നുണ്ടായ ലീക്കാണ് തീപിടിക്കാൻ കാരണം. അടുത്ത കടകളിൽ നിന്ന് കൊണ്ടുവന്ന ചാക്കുകൾ വെള്ളത്തിൽ മുക്കി ഗ്യാസ് സിലിണ്ടർ മൂടുകയും അതിലും തീ അണയാതായപ്പോൾ സമീപത്തെ കടകളിൽ നിന്നും ഫയർ എക്സിറ്റിൻഗ്യുഷർ എത്തിച്ചാണ് തീയണച്ചത്.
കാഞ്ഞിരംകുളത്തെ വ്യാപാരികളായ ദയാനന്ദൻ, സനൽ, ചക്കു, സമീപത്തെ തട്ടുകടയിലെ സുരേന്ദ്രൻ,ജൂവലറി ഉടമസ്ഥൻ നീലകണ്ഠൻ, ശ്രീകണ്ഠൻ എന്നിവരും ഫയർഫോഴ്സ് ഉദ്യോഗസ്ഥനോടൊപ്പം തീയണക്കാൻ സഹായിച്ചു. തീയണച്ച ശേഷം ദയാനന്ദന്റെ കടയിൽ നിന്നും ഹോസിൽ വെള്ളം എത്തിച്ച് ഗ്യാസ് സിലിണ്ടർ തണുപ്പിക്കുകയായിരുന്നു. പൂവാർ ഫയർ ഫോഴ്സെത്തി ഗ്യാസ് സിലിണ്ടർ പുറത്തെടുത്ത് ഉരുകി ഒട്ടിപ്പിടിച്ചിരുന്ന റെഗുലേറ്റർ വേർപെടുത്തി അപകടാവസ്ഥ ഒഴിവാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

