Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവർഗീയകക്ഷികൾക്കെതിരെ...

വർഗീയകക്ഷികൾക്കെതിരെ പോരാടാൻ പ്രാദേശിക പാർട്ടികളുടെ വിശാല സഖ്യം ആവശ്യം –ജോസ് കെ. മാണി

text_fields
bookmark_border
Jose K mani
cancel


തിരുവനന്തപുരം: രാജ്യത്തെ വർഗീയകക്ഷികൾക്കെതിരെ ശക്തമായി പോരാടാനും കർഷകർക്കെതിരെ യുദ്ധം പ്രഖ്യാപിച്ച എൻ.ഡി.എ സർക്കാറിനെ ചെറുത്തുതോൽപ്പിക്കാനും പ്രാദേശിക പാർട്ടികളുടെ വിശാലസഖ്യം രാജ്യത്തിന് ആവശ്യമെന്ന് കേരള കോൺ​ഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി പറഞ്ഞു. പാർട്ടിയുടെ ഏകദിന ജില്ല നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരള കോൺ​ഗ്രസ് (എം) ഉയർത്തിക്കൊണ്ട് വന്ന കർഷക രാഷ്​ട്രീയം കേരളത്തി​െൻറയും രാജ്യത്തി​െൻറയും പൊതുരാഷ്​ട്രീയത്തി​െൻറ ഭാ​ഗമായി. മണ്ണി​െൻറ മക്കളായ കർഷകരെ കൊലപ്പെടുത്തുന്ന വർ​​​ഗീയകക്ഷികളുടെ തെറ്റായ നയങ്ങൾ ചെറുക്കുക തന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് ശക്തികേന്ദ്രങ്ങളായ മണ്ഡലങ്ങൾ കേരള കോൺ​ഗ്രസി​െൻറ മുന്നണിമാറ്റത്തോടെ എൽ.ഡി.എഫിന് വിജയിക്കാനായത് പാർട്ടിയുടെ സ്വാധീനത്തിന്​ തെളിവാണ്.

പാർട്ടിയെ തകർക്കാൻ ശ്രമിച്ചവർ ജനാധിപത്യരീതിയിൽ ശിക്ഷ ഏറ്റുവാങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ്​ സഹായദാസ് നാടാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സ്​റ്റീഫൻ ജോർജ്, ബെന്നി കക്കാട് എന്നിവർ സംസാരിച്ചു. സി.ആർ. സുനു സ്വാഗതവും എസ്.എസ്. മനോജ് നന്ദിയും പറഞ്ഞു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jose K Mani
News Summary - fight against the communal parties - Jose K. Mani
Next Story