Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനാടന്‍ ബോംബ്...

നാടന്‍ ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറി; പ്രതികള്‍ അറസ്റ്റില്‍

text_fields
bookmark_border
crime
cancel
camera_alt

അ​ഖി​ലേ​ഷ്, കി​ര​ണ്‍

മ​ണ്ണ​ന്ത​ല: നി​ര്‍മാ​ണ​ത്തി​നി​ടെ നാ​ട​ന്‍ ബോം​ബ് പൊ​ട്ടി​ത്തെ​റി​ച്ച് യു​വാ​ക്ക​ള്‍ക്ക് പ​രി​ക്കേ​റ്റ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ര​ണ്ടും മൂ​ന്നും നാ​ലും പ്ര​തി​ക​ളെ മ​ണ്ണ​ന്ത​ല പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ആ​നാ​ട് വേ​ട്ട​മ്പ​ള്ളി വേ​ങ്ങ​വി​ള മേ​ലെ നെ​ട്ട​റ കു​ഴി​വി​ളാ​ക​ത്ത് വീ​ട്ടി​ല്‍ അ​ഖി​ലേ​ഷ് (22), വ​ട്ട​പ്പാ​റ വേ​ങ്കോ​ട് ദേ​വീ​ക്ഷേ​ത്ര​ത്തി​നു​സ​മീ​പം പ്ര​ശാ​ന്ത് ന​ഗ​ര്‍ രോ​ഹി​ണി വീ​ട്ടി​ല്‍ കി​ര​ണ്‍ (18) എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. നാ​ലാം പ്ര​തി​യെ പ്രി​ന്‍സി​പ്പ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് ആ​ന്‍ഡ് ജു​വ​നൈ​ല്‍ ജ​സ്റ്റി​സ് മു​മ്പാ​കെ ഹാ​ജ​രാ​ക്കു​മെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു.

ഒ​ന്നാം പ്ര​തി സ്‌​ഫോ​ട​ന​ത്തി​ൽ കൈ​പ്പ​ത്തി​ക​ള്‍ക്ക് പ​രി​ക്കേ​റ്റ്​ ബ​ന്ധ​പ്പെ​ട്ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് 3.45 ഓ​ടെ​യാ​ണ്​ മ​ണ്ണ​ന്ത​ല നെ​ടു​മ​ണ്‍വാ​ര്‍ഡി​ലു​ള്ള മു​ക്കോ​ല ഹൊ​റൈ​സ​ണ്‍ പാ​ര്‍ക്കി​നു​സ​മീ​പ​ത്തു​ള്ള ആ​ള്‍പാ​ര്‍പ്പി​ല്ലാ​ത്ത സ്ഥ​ല​ത്ത്​ നാ​ട​ന്‍ ബോം​ബ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. ഒ​ന്നാം പ്ര​തി​യാ​യ 17 കാ​ര​ന്റെ ഇ​രു​കൈ​പ്പ​ത്തി​ക​ളും സ്‌​ഫോ​ട​ന​ത്തി​ല്‍ അ​റ്റു​പോ​യി​രു​ന്നു. നി​സ്സാ​ര പ​രി​ക്കേ​റ്റ മ​റ്റ്​ മൂ​ന്നു​പേ​രെ​യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ള്‍ക്ക് ഗു​ണ്ടാ​സം​ഘ​ങ്ങ​ളു​മാ​യും മോ​ഷ​ണ​ക്കേ​സു​ക​ളി​ലും ബ​ന്ധ​മു​ള്ള​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. ദി​വ​സ​ങ്ങ​ള്‍ക്കു​മു​മ്പ് പ്ര​തി​ക​ളു​ടെ വീ​ടു​ക​ളി​ല്‍ ബൈ​ക്ക് ക​വ​ര്‍ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ത്രി​യി​ല്‍ പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്ന​താ​യും ഇ​തി​ന്‍റെ വി​രോ​ധ​ത്തി​ൽ പൊ​ലീ​സി​നെ ആ​ക്ര​മി​ക്കാ​ന്‍ പ്ര​തി​ക​ള്‍ നാ​ട​ന്‍ ബോം​ബ് നി​ര്‍മി​ക്കു​ക​യാ​യി​രു​ന്നെ​ന്നു​മാ​ണ് പൊ​ലീ​സി​ന്റെ നി​ഗ​മ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bombexplosionaccusedarrest
News Summary - Explosion during manufacture of homemade bomb; The accused were arrested
Next Story