മഅ്ദനിക്ക് വിദഗ്ധ ചികിത്സ: ശനിയാഴ്ച സെക്രട്ടേറിയറ്റ് മാർച്ച്
text_fieldsതിരുവനന്തപുരം: മഅ്ദനിക്ക് വിദഗ്ധ ചികിത്സ നൽകണമെന്നാവശ്യപ്പെട്ട് പ്രോളിറ്റേറിയൻ ട്രേഡ് യൂനിയൻ കോൺഗ്രസ് (പി.ടി.യു.സി) ജില്ല കമ്മിറ്റി ശനിയാഴ്ച സെക്രേട്ടറിയറ്റ് മാർച്ച് നടത്തും. ശസ്ത്രക്രിയക്ക് ശേഷം കടുത്ത ആരോഗ്യ പ്രശ്നങ്ങൾ നേരിടുകയാണ് മഅ്ദനിയെന്ന് നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കുറ്റംചാർത്തപ്പെട്ടവർ അത് തെളിയിക്കപ്പെടുന്നതുവരെ കുറ്റവാളിയാകുന്നില്ല. ചികിത്സ നൽകേണ്ടത് തടങ്കലിൽ െവച്ചവരുടെ ഉത്തരവാദിത്തമാണെന്നും സംസ്ഥാന ജനറൽ സെക്രട്ടറി നടയറ ജബ്ബാർ പറഞ്ഞു. കർഷക െഎക്യദാർഢ്യം പ്രകടിപ്പിച്ച് ഫെബ്രുവരി ആറിന് െഎക്യാദാർഢ്യ സദസ്സ് സംഘിടിപ്പിക്കും.
ഇന്ധന വിലവർധനക്കെതിെര പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം അബ്ദുൽ മജീദ്, കുട്ടമല അഷ്റഫ്, റാഷിദ് പാച്ചല്ലൂർ, ബാദുഷ കിള്ളി, ബീമാപള്ളി നാസർ എന്നിവരും പെങ്കടുത്തു.

