ഭൗമസൂചികയിൽ ഇടംനേടിയ ഉൽപന്നങ്ങളുടെ പ്രദർശനം; തിരൂര്‍ വെറ്റിലമുതൽ വാഴക്കുളം കൈതച്ചക്ക വരെ
text_fieldsജി.ഐ സംഗമത്തോടനുബന്ധിച്ച പ്രദർശന വസ്തുക്കൾ
കാണാൻ മന്ത്രി പി. രാജീവ് എത്തിയപ്പോൾ
തിരുവനന്തപുരം: ഓരോ നാടിന്റെയും തനിമക്കനുസരിച്ച് ഭൗമസൂചികയിൽ ഇടംനേടിയ (ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ-ജി.ഐ) ഉൽപന്നങ്ങളുടെ പ്രദർശനം ഹോട്ടൽ വിവാന്തയിൽ നടന്നു. ജി.ഐ സംഗമത്തോടനുബന്ധിച്ചായിരുന്നു പ്രദർശനം. വെങ്കലം പിടിപ്പിച്ച ചിരട്ട ഉൽപന്നങ്ങള്.
കണ്ണൂര്‍ ഹോം ഫര്‍ണിഷിങ്, ചേന്ദമംഗലം കൈത്തറി, ചെങ്ങാലിക്കോടന് നേന്ത്രക്കായ, ആലപ്പുഴ കയര്‍, എടയൂര്‍ പച്ചമുളക്, വയനാട് ഗന്ധകശാല അരി, കൈപ്പാട് അരി, കാസര്‍കോട് സാരികള്‍, കുത്താമ്പിള്ളി സാരിയും മുണ്ടും, മറയൂര്‍ ശര്‍ക്കര, പാലക്കാടന്‍ ഞവര അരി.
നിലമ്പൂര്‍ തേക്ക്, പാലക്കാടന്‍ മട്ട അരി, പാലക്കാട് മദ്ദളം, പൊക്കാളി അരി, പയ്യന്നൂര്‍ പവിത്രമോതിരം, തിരൂര്‍ വെറ്റില, കൈതയോല ഉൽപന്നങ്ങള്, മധ്യ തിരുവിതാംകൂര്‍ ശര്‍ക്കര, വാഴക്കുളം കൈതച്ചക്ക, വയനാട് റോബസ്റ്റ കാപ്പി എന്നിവയാണ് പ്രദർശനത്തിലുണ്ടായിരുന്നത്.
കേരളത്തിൽനിന്ന് 35 ഉൽപന്നങ്ങൾക്കാണ് ജി.ഐ പദവി ലഭിച്ചത്. ജി.ഐ പദവി ലഭിച്ചശേഷം ഉൽപാദകര് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കേരള കാര്‍ഷിക സര്‍വകലാശാല പ്രഫസറായിരുന്ന ഡോ. സി.ആര്. എല്‍സി, ഉൽപന്നങ്ങളുടെ ഡിജിറ്റല്‍ വിപണനത്തിനെക്കുറിച്ച് എഴുത്തുകാരൻ പ്രവീണ്‍ കാല്വിന് എന്നിവർ സംസാരിച്ചു. സംസ്ഥാനത്തെ ഭൗമസൂചിക പദവി ലഭിച്ച ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അവയുടെ പ്രചാരവും വ്യാപാരവും വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് പ്രദർശനം.
ഉൽപന്നങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി വികസിപ്പിച്ച വെബ്സൈറ്റില്‍ ഉൽപന്നങ്ങളുടെയും ഉൽപാദക- വിതരണക്കാരുടെയും വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള ഉൽപന്നങ്ങള് തെരഞ്ഞെടുക്കാനും അവയുടെ ആധികാരികത ഉറപ്പുവരുത്താനും ജി.ഐ ടാഗ് സഹായിക്കും. ചെന്നൈ ആസ്ഥാനമായ ജിയോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍സ് രജിസ്ട്രിയാണ് ജി.ഐ ടാഗ് നല്‍കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

