എക്സൈസ് റെയ്ഡ്, 106 കേസ് രജിസ്റ്റർ ചെയ്തു
text_fieldsആറ്റിങ്ങൽ: ഓണവിപണിയിലെ അനധികൃത ലഹരി കച്ചവടം കണ്ടെത്താൻ നടത്തിയ വ്യാപക റെയ്ഡിൽ 106 കേസുകൾ രജിസ്റ്റർ ചെയ്തു.എക്സൈസ് കമീഷണറുടെ നിർദേശാനുസരണം നടന്ന സ്പെഷൽ എൻഫോഴ്സ്മെന്‍റ് ഡ്രൈവിലാണ് ചിറയിൻകീഴ് താലൂക്കിൽ 106 കേസുകൾ രജിസ്റ്റർ ചെയ്തത്. 36 അബ്കാരി കേസുകളിലായി 82.3 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവും 200 ലിറ്റർ വാറ്റ് ചാരായവും,100 ലിറ്റർ കോടയും 28.27 ലിറ്റർ അരിഷ്ടവും പിടിച്ചെടുത്തു.
ഇതുമായി ബന്ധപ്പെട്ട് നാല് വാഹനങ്ങളും കണ്ടെടുത്തു. കഞ്ചാവ് കൈവശം വെച്ചതിന് നാല് എൻ.ഡി.പി.എസ് കേസുകളും, 66 കേസുകളിലായി 11.82 കിലോ പുകയില ഉൽപന്നങ്ങളും പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് 13,200 രൂപ പിഴ ഈടാക്കിയിട്ടുണ്ട്.
ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളിലും പരിശോധന നടത്തി. റെയിൽവേ പൊലീസുമായി ചേർന്ന് റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും ട്രെയിനുകളിലും കോസ്റ്റൽ പൊലീസുമായി ചേർന്ന് കടലിലും തീരദേശങ്ങളിലും പരിശോധനകൾ നടത്തുന്നുണ്ട്. വാഹന പരിശോധനയും ശക്തമാക്കി.
24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ ആരംഭിച്ചിട്ടുണ്ട്. മദ്യം, മയക്കുമരുന്ന്, പുകയില ഉൽപന്നങ്ങൾ എന്നിവ സംബന്ധിച്ചുള്ള പരാതികൾ 0471 2473149, 0470 622386, 9400069407 നമ്പറുകളിൽ അറിയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

