എൻജിനീയറിങ്: തലസ്ഥാനജില്ലയിലെ ഒന്നാം റാങ്കുകാരനായി അർജുൻ
text_fieldsഅർജുൻ
തിരുവനന്തപുരം: എൻജിനീയറിങ് പ്രവേശനപരീക്ഷയിൽ തലസ്ഥാനജില്ലയിലെ ഒന്നാംറാങ്കുകാരനായി ആർ. അർജുൻ. വഞ്ചിയൂർ പൊലീസ് സ്റ്റേഷന് എതിർവശം പത്മജം വീട്ടിൽ അഭിഭാഷകനായ രതീഷിെൻറയും ഫാർമസിസ്റ്റായ രാജലക്ഷ്മിയുടെയും മകനായ അർജുന് സംസ്ഥാനതലത്തിൽ 11 റാങ്കുണ്ട്.
580.0269 സ്കോറോടെയാണ് ജില്ലയിൽ ഒന്നാമതായത്. സഹോദരൻ ആദർശ് ഭാരത് പെട്രോളിയത്തിൽ ഇലക്ട്രിക്കൽ എൻജിനീയറാണ്. എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ സംസ്ഥാനതലത്തിൽ ഏറ്റവും കൂടുതൽ പേർ റാങ്ക് പട്ടികയിൽ ഇടംപിടിച്ചതും തിരുവനന്തപുരം ജില്ലയിൽ നിന്നാണ്; 6476 പേർ. ആദ്യ ആയിരം റാങ്കുകാരിൽ 126പേർ ജില്ലയിൽ നിന്നാണ്. ആദ്യ നൂറ് റാങ്കുകാരിൽ കൂടുതൽ പേരും തലസ്ഥാന ജില്ലയിലാണ്; 21 പേർ.

