Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇടറോഡുകളിലേക്ക്​...

ഇടറോഡുകളിലേക്ക്​ വീണ്ടും ഇലക്​ട്രിക്​ ബസുകൾ

text_fields
bookmark_border
ഇടറോഡുകളിലേക്ക്​ വീണ്ടും ഇലക്​ട്രിക്​ ബസുകൾ
cancel
Listen to this Article

തി​രു​വ​ന​ന്ത​പു​രം: സ്മാ​ർ​ട്​ സി​റ്റി പ​ദ്ധ​തി​പ്ര​കാ​രം കോ​ർ​പ​റേ​ഷ​ൻ വാ​ങ്ങി​ൽ ന​ൽ​കി​യ ഇ​ല​ക്​​ട്രി​ക്​ ബ​സു​ക​ൾ ന​ഗ​ര​ത്തി​ലെ വി​വി​ധ ഇ​ട​റോ​ഡു​ക​ളി​ലേ​ക്ക്​ വീ​ണ്ടു​മെ​ത്തു​ന്നു. ആ​ദ്യ ഘ​ട്ട​മാ​യി കൗ​ൺ​സി​ല​ർ​മാ​ർ നി​ർ​ദ്ദേ​ശി​ച്ച 23 റൂ​ട്ടു​ക​ളി​ലാ​ണ് സ​ർ​വീ​സ് തു​ട​ങ്ങു​ന്ന​തെ​ന്ന് മേ​യ​ർ വി.​വി. രാ​ജേ​ഷ് വാ​ർ​ത്താ​സ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​റു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യെ തു​ട​ർ​ന്നാ​ണ് റൂ​ട്ടു​ക​ൾ പു​തു​ക്കി നി​ശ്ച​യി​ക്കാ​നു​ള്ള തീ​രു​മാ​നം.

ആ​ന്റ​ണി രാ​ജു ഗ​താ​ഗ​ത മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ഴാ​ണ് സ​ർ​ക്കു​ല​ർ, ഇ​ല​ക്​​ട്രി​ക്​ സ​ർ​വീ​സു​ക​ൾ ഇ​ട​റോ​ഡു​ക​ളി​ൽ ഓ​ടി ത്തു​ട​ങ്ങി​യ​ത്. എ​ന്നാ​ൽ കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ മ​ന്ത്രി​യാ​യ​തോ​ടെ ഇ​ട​റോ​ഡു​ക​ളി​ലെൂ​ടെ​യു​ള്ള മി​ക്ക ബ​സു​ക​ളും പി​വ​ലി​ക്കു​ക​യും നി​ര​ക്ക് കൂ​ട്ടി ‘സി​റ്റി ഫാ​സ്റ്റ്​’ ആ​ക്കി മാ​റ്റു​ക​യും ചെ​യ്തു. പ​ല ബ​സു​ക​ളും ന​ഗ​ര​ത്തി​ന്​ പു​റ​ത്തേ​ക്കും സ​ർ​വീ​സ്​ ന​ട​ത്തു​ന്ന സ്​​ഥി​തി​യു​ണ്ടാ​യി.

നി​ല​വി​ലെ തീ​രു​മാ​ന​പ്ര​കാ​രം രാ​വി​ലേ​യും വൈ​കി​ട്ടും തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ലാ​യി​രി​ക്കും ഇ​ല​ക്ട്രി​ക് ബ​സു​ക​ൾ ഇ​ട​റോ​ഡു​ക​ളി​ലൂ​ടെ ഓ​ടി​ക്കു​ക. നി​ല​വി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി സ​ർ​വീ​സ് ഇ​ല്ലാ​ത്ത വ​ഴി​ക​ളാ​ണ് ഇ​തി​ൽ ഭൂ​രി​ഭാ​ഗ​വും. കൗ​ൺ​സി​ല​ർ​മാ​ർ നി​ർ​ദ്ദേ​ശി​ച്ച ചി​ല റൂ​ട്ടു​ക​ൾ പ്ര​യോ​ഗി​ക​മ​ല്ലെ​ന്ന് ച​ർ​ച്ച​യി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.

ഇ​വ പ​രി​ഷ്‌​ക​രി​ച്ച് അ​ടു​ത്ത ഘ​ട്ട​ത്തി​ൽ കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ ന​ട​ത്തും. ടി​ക്ക​റ്റ്​ നി​ര​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യാ​ണ് നി​ശ്ച​യി​ക്കു​ക. പു​തി​യ റൂ​ട്ടു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച രാ​വി​ല 7.30 ന് ​കൊ​ടു​ങ്ങാ​നൂ​രി​ൽ ന​ട​ക്കും. ക​ല​ശേ​ഖ​രം-​കൊ​ടു​ങ്ങാ​നൂ​ർ-​തി​ട്ട​മം​ഗ​ലം-​കു​ണ്ട​മ​ൺ​ക​ട​വ്-​കു​രു​വി​ക്കാ​ട് വ​ഴി​യാ​യി​രി​ക്കും ഈ ​ബ​സ് സ​ർ​വീ​സ് ന​ട​ത്തു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Trivandrum CorporationElectric busesThiruvananthapuram Newssmart city project
News Summary - Electric buses-Smart City project
Next Story