Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവയോധികക്ക് ക്രൂരമർദനം;...

വയോധികക്ക് ക്രൂരമർദനം; വീടും കടയും തകർത്തു

text_fields
bookmark_border
വയോധികക്ക് ക്രൂരമർദനം; വീടും കടയും തകർത്തു
cancel

പോ​ത്ത​ൻ​കോ​ട്: ച​ന്ത​വി​ള​യി​ൽ അ​ർ​ദ്ധ​രാ​ത്രി വീ​ടും ക​ട​യും ത​ക​ർ​ത്ത​ശേ​ഷം വ​യോ​ധി​ക​യെ ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ചു. ച​ന്ത​വി​ള കു​റ​ട്ടൂ​ർ ശ്രീ​ധ​ർ​മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ലീ​ല​ക്കു​നേ​രെ​യാ​ണ് (62) ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വീ​ട്ടി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന ലീ​ല​യെ വാ​തി​ൽ ച​വി​ട്ടി​പ്പൊ​ളി​ച്ച് അ​ക​ത്തു​ക​ട​ന്ന അ​ക്ര​മി​ക​ൾ ശ​രീ​ര​മാ​സ​ക​ലം ക​മ്പി വ​ടി​കൊ​ണ്ട് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

ലീ​ല​യു​ടെ ഇ​രു​കാ​ലു​ക​ൾ​ക്കും ഗു​രു​ത​ര പ​രി​ക്കേ​റ്റു. മ​ക​ൻ മ​രി​ച്ച​ശേ​ഷം ഒ​റ്റ​ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്ന ലീ​ല വീ​ട്ടി​നു മു​ന്നി​ൽ പ​ച്ച​ക്ക​റി വി​റ്റാ​ണ് ജീ​വി​ക്കു​ന്ന​ത്. ഈ ​ക​ട​യും അ​ക്ര​മി​ക​ൾ ത​ക​ർ​ത്തു. പ​ച്ച​ക്ക​റി​ക​ളും മ​റ്റും മ​റ്റൊ​രു പു​ര​യി​ട​ത്തി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞു.

ചൊ​വ്വാ​ഴ്ച രാ​ത്രി ഒ​ന്നോ​ടെ​യാ​ണ് അ​ക്ര​മം ന​ട​ന്ന​തെ​ന്ന് ലീ​ല പ​റ​യു​ന്നു. പു​ല​ർ​ച്ച അ​ഞ്ചോ​ടെ ലീ​ല വീ​ട്ടി​ൽ​നി​ന്ന് ഇ​ഴ​ഞ്ഞ് വ​ഴി​യി​ലെ​ത്തി കി​ട​ക്കു​ക​യാ​യി​രു​ന്നു. അ​ങ്ങ​നെ​യാ​ണ് നാ​ട്ടു​കാ​ർ വി​വ​ര​മ​റി​ഞ്ഞ​ത്. നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പോ​ത്ത​ൻ​കോ​ട് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. കൗ​ൺ​സി​ല​റു​ടെ നേ​തൃ​ത്വ​ത്തി​ൽ 108 ആം​ബു​ല​ൻ​സ് വി​ളി​ച്ച് ലീ​ല​യെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​വ​രും അ​യ​ൽ​വാ​സി​ക​ളും ത​മ്മി​ൽ നേ​ര​ത്തെ ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. അ​യ​ൽ​വാ​സി​യാ​യ സ്ത്രീ​യെ ചൊ​വ്വാ​ഴ്ച ലീ​ല മ​ർ​ദി​ച്ച​ത്രെ. ഇ​തി​ന് പോ​ത്ത​ൻ​കോ​ട് പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. അ​ക്ര​മി​ക​ൾ​ക്കാ​യി പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trivandrumpothancodeKeralaCrime
News Summary - Elderly woman brutally beaten; house and shop destroyed
Next Story