Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്രെയിനിൽനിന്ന് കോടികളുടെ സ്വർണം മോഷ്​ടിച്ച എട്ടംഗ സംഘം പിടിയിൽ

text_fields
bookmark_border
ട്രെയിനിൽനിന്ന് കോടികളുടെ സ്വർണം മോഷ്​ടിച്ച എട്ടംഗ സംഘം പിടിയിൽ
cancel

തിരുവനന്തപുരം: ജൂവലറികളിലേക്ക്​ കൊണ്ടു പോയ രണ്ടര കോടി രൂപയുടെ സ്വർണം ട്രെയിനിൽനിന്ന് മോഷണം പോയ കേസിൽ ദിവസങ്ങൾക്ക്​ ശേഷം എട്ടു പ്രതികൾ അറസ്റ്റിലായി.

ആർ.പി.എഫ് ക്രൈം ഇന്‍റലിജൻസ് വിഭാഗവും തമിഴ്‌നാട് റെയിൽവേ പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് എട്ടു പേരെ പിടികൂടിയത്. കൂടുതൽ പേർ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണം നടന്നു വരികയാണ്. കഴിഞ്ഞ മാസം 16നാണ് ഗുരുവായൂർ-ചെന്നൈ എക്സ്​പ്രസ്​ ട്രെയിനിൽനിന്ന് സ്വർണം കവർന്നത്.

തിരുവനന്തപുരത്തിനടുത്തെ കുഴിത്തുറ സ്റ്റേഷനിൽ അതിരാവിലെയാണ് ബാഗിൽ കൊണ്ടു പോകുകയായിരുന്ന ഒന്നര കിലോയിലധികം വരുന്ന സ്വർണം കവർന്നത്. തിരുനെൽവേലി ഭാഗത്തെ ജ്വല്ലറികളിലേക്ക് കൊണ്ടുപോയ സ്വർണാഭരണങ്ങൾ അടങ്ങിയ ബാഗാണ് മോഷ്ടിക്ക​പ്പെട്ടത്​. കവർച്ചക്ക്​ ശേഷം കുഴിത്തുറയിൽ ഇറങ്ങി രക്ഷപെട്ട പ്രതികൾ തൃശൂരിൽ ഒത്തുകൂടുകയും സ്വർണാഭരണങ്ങൾ പങ്കിട്ടെടുക്കുകയും ചെയ്‌തുവെന്നാണ്​ കണ്ടെത്തൽ. റെയിൽവേ ക്രൈം ഇന്‍റലിജൻസ് വിഭാഗം നടത്തിയ ഊർജിത അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. തൃശൂരിലും കുഴിത്തറയിലുമുള്ള അഞ്ഞൂറിലധികം സി.സി ടി.വി കാമറാദൃശ്യങ്ങൾ അന്വേഷണ സംഘം ശേഖരിക്കുകയും പരിശോധന നടത്തുകയും ചെയ്‌തതിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Eight-member gang arrested for stealing gold worth crores from train
Next Story