Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇ- മാലിന്യ ഉൽപാദനം; തിരുവനന്തപുരം മുന്നിൽ

text_fields
bookmark_border
ഇ- മാലിന്യ ഉൽപാദനം; തിരുവനന്തപുരം മുന്നിൽ
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് ഇ- മാലിന്യ ഉൽപാദനത്തിലും ശേഖരണത്തിലും തിരുവനന്തപുരം ജില്ല മുന്നിൽ. അതേസമയം, സംസ്ഥാനത്താകെയുള്ള ഇ- മാലിന്യത്തിന്റെ അളവിൽ മുൻ വർഷത്തെ അപേക്ഷിച്ച് കുറവുണ്ടായത് ആശ്വസിക്കാൻ വക നൽകുന്നു.

2024- 2025ൽ ക്ലീൻ കേരള കമ്പനി സംസ്ഥാനത്താകെ ശേഖരിച്ചത് 1,92,603 കിലോഗ്രാം ഇ- മാലിന്യങ്ങളാണ്. 2023- 24ൽ ഇത് 2,47,172 കിലോയായിരുന്നു. 1,23,457 കിലോ ഇ- മാലിന്യമാണ് തിരുവനന്തപുരത്ത് 2024- 25ൽ ഉണ്ടായത്. 2023-24ൽ 1,15,543 കിലോ മാത്രമായിരുന്നു തലസ്ഥാനത്തെ ഇ- വേസ്റ്റിന്റെ അളവ്. ഇ- മാലിന്യങ്ങളുടെ അളവിൽ ശ്രദ്ധേയമായ കുറവുണ്ടായെങ്കിലും സാങ്കേതികവിദ്യയുടെ അതിപ്രസരത്താൽ ഇ- മാലിന്യങ്ങൾ വെല്ലുവിളി തന്നെയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്.

പ്ലാസ്റ്റിക്ക് പോലെ അപകടകാരി

തിരുവനന്തപുരം: ഇ- വേസ്റ്റുകളും പ്ലാസ്റ്റിക് പോലെ വലിയ അപകടകാരിയാണ്. ടി.വി, വാഷിങ് മെഷീൻ, റഫ്രിജറേറ്റർ, ഇൻഡക്ഷൻ കുക്കർ, വാട്ടർ ഹീറ്റർ, എയർ കണ്ടിഷണറുകൾ, കംപ്യൂട്ടർ‌ മോണിറ്റർ തുടങ്ങി കേടായ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപേക്ഷിക്കുന്നത് പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് ഇടയാക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇലക്ട്രോണിക് മാലിന്യത്തൽ ലെഡ്, മെർക്കുറി, കാഡ്മിയം, ക്രോമിയം തുടങ്ങിയ അതീവ വിഷാംശമുള്ള മൂലകങ്ങൾ അടങ്ങിയവയാണ്. ഇവ ശാസ്ത്രീയമായി സംസ്കരിച്ചില്ലെങ്കിൽ ഉണ്ടാകുന്ന അപകടങ്ങളും വലുതാണ്.

മണ്ണിൽ ഉപേക്ഷിക്കുന്ന ഇ- മാലിന്യത്തിലെ രാസവസ്തുക്കൾ ഭൂഗർഭജലത്തിലും മണ്ണിലും കലരുന്നത് കുടിവെള്ളം മലിനമാകാനിടയാക്കും കൃഷി അടക്കമുള്ളവയെയും ബാധിക്കും. ശാസ്ത്രീയമായ രീതിയിലല്ലാതെ ഇ- മാലിന്യം കത്തിക്കുന്നതിലൂടെ വായു മലീനകരണത്തിനും ഗുരുതര ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും കാരണമാകും.

2024- 25ൽ ​​വി​​വി​​ധ ജി​​ല്ല​​ക​​ളി​​ൽ നി​​ന്ന് ശേ​​ഖ​​രി​​ച്ച ഇ- ​​മാ​​ലി​​ന്യം (കി​​ലോ​​​ഗ്രാ​​മി​​ൽ)

  • തി​​രു​​വ​​ന​​ന്ത​​പു​​രം- 1,23,457
  • കൊ​​ല്ലം - 2371
  • പ​​ത്ത​​നം​​തി​​ട്ട - 0
  • ആ​​ല​​പ്പു​​ഴ - 2026‌
  • കോ​​ട്ട​​യം - 7803
  • ഇ​​ടു​​ക്കി - 630‌
  • എ​​റ​​ണാ​​കു​​ളം - 13,063
  • തൃ​​ശൂ​​ർ - 19,175
  • പാ​​ല​​ക്കാ​​ട് - 1264
  • മ​​ല​​പ്പു​​റം - 8714
  • കോ​​ഴി​​ക്കോ​​ട് - 9118
  • ക​​ണ്ണൂ​​ർ - 1981
  • വ​​യ​​നാ​​ട് - 20
  • കാ​​സ​​ർ​​കോ​​ട് - 2942
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - E-waste production; Thiruvananthapuram leads
Next Story