Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇ-സഞ്ജീവനിയിൽ സൂപ്പര്‍...

ഇ-സഞ്ജീവനിയിൽ സൂപ്പര്‍ സ്​പെഷാലിറ്റി ഉള്‍പ്പെടെ ചികിത്സ സൗകര്യവും

text_fields
bookmark_border
e-sanjeevani
cancel

തി​രു​വ​ന​ന്ത​പു​രം: ആ​ശു​പ​ത്രി​യി​ല്‍ നേ​രി​ട്ട് പോ​യി ചി​കി​ത്സ തേ​ടു​ന്ന​തി​നു​പ​ക​രം ഓ​ണ്‍ലൈ​നാ​യി വി​ഡി​യോ കോ​ളി​ലൂ​ടെ ചി​കി​ത്സ തേ​ടു​ന്ന ഇ-​സ​ഞ്ജീ​വ​നി​യി​ല്‍ നി​ല​വി​ലെ സേ​വ​ന​ങ്ങ​ള്‍ക്ക് പു​റ​മെ സ്​​പെ​ഷാ​ലി​റ്റി, സൂ​പ്പ​ര്‍ സ്​​പെ​ഷാ​ലി​റ്റി ഡോ​ക്ട​ര്‍മാ​രു​ടെ സേ​വ​ന​വും ല​ഭ്യ​മാ​ക്കി​യെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ അ​റി​യി​ച്ചു.

ഇ​തു​വ​ഴി സൂ​പ്പ​ര്‍ സ്​​പെ​ഷാ​ലി​റ്റി ഡോ​ക്ട​റു​ടെ സേ​വ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ നേ​രി​ട്ട് പോ​യി തേ​ടു​ന്ന​തി​ന് പ​ക​രം തൊ​ട്ട​ടു​ത്തു​ള്ള കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി അ​വി​ടു​ത്തെ ഡോ​ക്ട​റു​ടെ സ​ഹാ​യ​ത്തോ​ടെ ഡോ​ക്ട​ര്‍ ടു ​ഡോ​ക്ട​ര്‍ സേ​വ​ന​ത്തി​ലൂ​ടെ രോ​ഗി​ക്ക് ചി​കി​ത്സ ഉ​റ​പ്പാ​ക്കാം.

സൂ​പ്പ​ര്‍ സ്​​പെ​ഷാ​ലി​റ്റി​യി​ല്‍ എ​ല്ലാ തി​ങ്ക​ളാ​ഴ്ച​യും രാ​വി​ലെ 10 മു​ത​ല്‍ 12 വ​രെ ന്യൂ​റോ​ള​ജി, നെ​ഫ്രോ​ള​ജി, ഗ്യാ​സ്ട്രോ എ​ന്റ​റോ​ള​ജി, എ​ന്‍ഡോ​ക്രൈ​നോ​ള​ജി എ​ന്നീ ഒ.​പി​യും മാ​സ​ത്തി​ല്‍ ആ​ദ്യ ബു​ധ​നാ​ഴ്ച പീ​ഡി​യാ​ട്രി​ക് കാ​ര്‍ഡി​യോ​ള​ജി​യും ര​ണ്ടാം ബു​ധ​നാ​ഴ്ച പീ​ഡി​യാ​ട്രി​ക് എ​ന്‍ഡോ ക്രൈ​നോ​ള​ജി​യും മൂ​ന്നാം ബു​ധ​നാ​ഴ്ച പീ​ഡി​യാ​ട്രി​ക് ഗ്യാ​സ്ട്രോ​ള​ജി​യും അ​വ​സാ​ന ബു​ധ​നാ​ഴ്ച പീ​ഡി​യാ​ട്രി​ക് ന്യൂ​റോ​ള​ജി​യും ആ​ദ്യ വ്യാ​ഴാ​ഴ്ച പീ​ഡി​യാ​ട്രി​ക് നെ​ഫ്രോ​ള​ജി ഒ.​പി​യു​മു​ണ്ടാ​കും.

ഇ​തോ​ടൊ​പ്പം ജി​ല്ല ആ​ശു​പ​ത്രി​ക​ളി​ലേ​യും ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക​ളി​ലെ​യും സ്​​പെ​ഷാ​ലി​റ്റി കെ​യ​ര്‍ സേ​വ​ന​ങ്ങ​ളും ല​ഭി​ക്കും. താ​ഴെ​ത്ത​ട്ടി​ലു​ള്ള ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റു​ടെ സ​ഹാ​യ​ത്തോ​ടെ ജി​ല്ല, ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക​ളി​ലെ​യും മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​യും സ്​​പെ​ഷാ​ലി​റ്റി, സൂ​പ്പ​ര്‍ സ്​​പെ​ഷാ​ലി​റ്റി സേ​വ​ന​ങ്ങ​ള്‍ രോ​ഗി​ക​ള്‍ക്ക് ഇ​തു​വ​ഴി ല​ഭി​ക്കും.

ഇ-​സ​ഞ്ജീ​വ​നി​യി​ലൂ​ടെ കോ​വി​ഡ് ഒ.​പി 24 മ​ണി​ക്കൂ​റും പോ​സ്റ്റ് കോ​വി​ഡ്, ജ​ന​റ​ല്‍ ഒ.​പി സേ​വ​ന​ങ്ങ​ള്‍ ദി​വ​സ​വും രാ​വി​ലെ എ​ട്ടു​മു​ത​ല്‍ രാ​ത്രി എ​ട്ടു​വ​രെ ല​ഭ്യ​മാ​ണ്. എ​ല്ലാ സ്​​പെ​ഷാ​ലി​റ്റി ഒ.​പി സേ​വ​ന​ങ്ങ​ളും ദി​വ​സ​വും രാ​വി​ലെ ഒ​മ്പ​തു​മു​ത​ല്‍ വൈ​കീ​ട്ട് അ​ഞ്ചു​വ​രെ ല​ഭി​ക്കും.

ഇ-​സ​ഞ്ജീ​വ​നി സേ​വ​നം esanjeevaniopd.in പോ​ര്‍ട്ട​ല്‍ മു​ഖാ​ന്ത​രം തേ​ടാ​വു​ന്ന​താ​ണ്. വെ​ബ്സൈ​റ്റ് സ​ന്ദ​ര്‍ശി​ച്ച് മൊ​ബൈ​ല്‍ ന​മ്പ​ര്‍ രേ​ഖ​പ്പെ​ടു​ത്തു​മ്പോ​ള്‍ മൊ​ബൈ​ലി​ലേ​ക്ക് ഒ.​ടി.​പി ല​ഭി​ക്കും. ഒ.​ടി.​പി ന​ല്‍കി​ക്ക​ഴി​യു​മ്പോ​ള്‍ ല​ഭി​ക്കു​ന്ന പേ​ഷ്യ​ന്റ് ഐ.​ഡി​യും ടോ​ക്ക​ണ്‍ ന​മ്പ​റും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ന്‍ ചെ​യ്യാം.

മു​ന്‍ ചി​കി​ത്സ രേ​ഖ​ക​ള്‍ അ​പ്​​ലോ​ഡ് ചെ​യ്യാ​നും പ​രി​ശോ​ധ​ന​ക്കു​ശേ​ഷം ഡോ​ക്ട​ര്‍ ന​ല്‍കു​ന്ന മ​രു​ന്ന്, ലാ​ബ് പ​രി​ശോ​ധ​ന കു​റി​പ്പ​ടി ഡൗ​ണ്‍ലോ​ഡ് ചെ​യ്ത്​ ഉ​പ​യോ​ഗി​ക്കാ​നും സാ​ധി​ക്കും. സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​ന്ന ഈ ​സേ​വ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ള്‍ക്കും സ​ഹാ​യ​ങ്ങ​ള്‍ക്കും ദി​ശ ന​മ്പ​റാ​യ 104/1056/04712552056 എ​ന്നി​വ​യി​ല്‍ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:e-sanjeevaniTreatment facility
News Summary - E-Sanjeevani also has super specialty treatment facilities
Next Story