മദ്യപ വിളയാട്ടം: പ്രതികളെ അറസ്റ്റ് ചെയ്യാതെ പൊലീസ്
text_fieldsതിരുവനന്തപുരം: മദ്യലഹരിയിൽ യുവാക്കൾ നഗരത്തിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിട്ടും കുറ്റക്കാരായവർക്കെതിരെ നടപടിയെടുക്കാതെ പൊലീസ്. സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും കേസിൽ പ്രതികളായ ഒരാളെപ്പോലും കസ്റ്റഡിയിലെടുക്കാൻ സിറ്റി പൊലീസിന് കഴിഞ്ഞില്ല.
വെള്ളിയാഴ്ച അർധരാത്രിയാണ് സംഭവം. തമ്പാനൂർ ബാറിലെത്തിയ രണ്ടു സംഘങ്ങളാണ് നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ബാറിൽ നിന്ന് ആരംഭിച്ച അടി, വഞ്ചിയൂർ ഉപ്പിടാംമൂട് പാലം, ജനറൽ ആശുപത്രി പരിസരം, മെഡിക്കൽ കോളജ് ആശുപത്രി പരിസരം എന്നിവിടങ്ങളിലും തുടർന്നു. ഹെൽമറ്റും മറ്റും ഉപയോഗിച്ചുള്ള മർദനത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു.
സംഭവത്തിൽ രാജാജിനഗർ സ്വദേശി വിഘ്നേഷിന്‍റെ പരാതിയിൽ തമ്പാനൂർ പൊലീസും പേട്ട സ്വദേശികളുടെ പരാതിയിൽ കന്‍റോൺമെന്‍റ് പൊലീസും കേസെടുത്തെങ്കിലും അക്രമം അഴിച്ചുവിട്ടവർ ഭരണാനുകൂല സംഘടനയുടെ യുവജനവിഭാഗത്തിൽപ്പെട്ടവരായതിനാൽ കേസെടുക്കാൻ വൈകുകയാണെന്നാണ് ആരോപണം. അറസ്റ്റുണ്ടായാലും സ്റ്റേഷൻ ജാമ്യത്തിൽ വിടാനുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

