Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദ്യലഹരിയിൽ ഭാര്യയുടെയും ബന്ധുവിന്‍റെയും വീടുകൾ അടിച്ചുതകർത്തു

text_fields
bookmark_border
ജനലുകളും വാതിലും ടി.വി അടക്കം വീട്ടുപകരണങ്ങളും ശുചിമുറിയും പൂർണമായി തകർന്നു
മദ്യലഹരിയിൽ ഭാര്യയുടെയും ബന്ധുവിന്‍റെയും വീടുകൾ അടിച്ചുതകർത്തു
cancel
camera_alt

ചന്തവിളയിൽ വീട് അടിച്ചു തകർത്ത നിലയിൽ

Listen to this Article

പോത്തൻകോട്: മദ്യലഹരിയിൽ യുവാവ് ഭാര്യയുടെയും ബന്ധുവിന്‍റെയും വീടുകൾ അടിച്ചുതകർത്തു. ചന്തവിളയിൽ നൗഫിൻ മൻസിലിൽ കഴിഞ്ഞദിവസം രാത്രി ഒന്നോടെയായിരുന്നു സംഭവം. മോഷണമടക്കം നിരവധി കേസുകളിൽ പ്രതിയായ റഹീസ് ഖാനാണ് ഭാര്യ നൗഫിയയുടെ ചന്തവിളയിലെ വീട് തകർത്തത്.

രണ്ടുദിവസം മുമ്പുണ്ടായ അടിപിടിയുമായി ബന്ധപ്പെട്ട് ഭാര്യാപിതാവ് പൊലീസിൽ പരാതി നൽകിയതാണ് പ്രകോപന കാരണം. സ്ഥിരമായി മദ്യപിച്ച് വീട്ടിൽ പ്രശ്നമുണ്ടാക്കുന്ന ഇയാൾ കഴിഞ്ഞദിവസം വാളുമായെത്തി ഭാര്യയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇയാളെ പേടിച്ച് ഭാര്യ നൗഫിയ പിതാവിനൊപ്പം മറ്റൊരു സ്ഥലത്തേക്ക് താമസം മാറി. ഭാര്യയെ വീട്ടിൽ കാണാത്തതിനെ തുടർന്ന് ഇയാൾ രണ്ട് സുഹൃത്തുക്കൾക്കൊപ്പം മാരകായുധങ്ങളുമായെത്തി ഭാര്യയുടെ കുടുംബവീട് അടിച്ചുതകർത്തു.

ജനലുകളും വാതിലും ടി.വി അടക്കമുള്ള വീട്ടുപകരണങ്ങളും ശുചിമുറിയും പൂർണമായും തകർന്നു. തുടർന്ന് ഇവർ കണിയാപുരം മുസ്ലിം സ്കൂളിന് സമീപം താമസിക്കുന്ന ഭാര്യയുടെ ബന്ധു സക്കീറിന്‍റെ വീടും വാഹനവും അടിച്ചുതകർത്തു. മോഷണം, പിടിച്ചുപറി തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ റഹീസ് ഖാൻ ഒളിവിലാണ്. പ്രതികളെ ഉടൻ പിടികൂടുമെന്ന് പോത്തൻകോട് പൊലീസ് പറഞ്ഞു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Drunk man smashes wife's house
Next Story