Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലഹരി മാഫിയയുടെ അന്ത്യം വരെ ഓപറേഷന്‍ തൂഫാന്‍ തുടരും -ആഭ്യന്തരമന്ത്രി

text_fields
bookmark_border
ഓപറേഷന്‍ തൂഫാന്‍; സമസ്ത കാംപയിന് തുടക്കമായി...
ലഹരി മാഫിയയുടെ അന്ത്യം വരെ ഓപറേഷന്‍ തൂഫാന്‍ തുടരും -ആഭ്യന്തരമന്ത്രി
cancel
camera_alt

സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് സംഘടിപ്പിക്കുന്ന ദ്വൈവാര സ്‌പെഷല്‍ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർവഹിക്കുന്നു 

കോവളം: കേരളത്തില്‍ നിന്ന് ലഹരി മാഫിയയുടെ അന്ത്യം കുറിച്ച ശേഷം മാത്രമേ ഓപറേഷന്‍ തൂഫാന്‍ അവസാനിപ്പിക്കുകയുള്ളൂവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് സംഘടിപ്പിക്കുന്ന ദ്വൈവാര സ്‌പെഷല്‍ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഡോക്ടറുടെ കുറിപ്പടിയില്ലാതെ ലഹരി സ്വഭാവമുള്ള മരുന്നുകള്‍ വില്‍ക്കുന്ന മെഡിക്കല്‍ ഷോപ്പുകള്‍ അടച്ചുപൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. ലഹരി വിരുദ്ധ കാമ്പയനില്‍ പങ്കാളികളായതിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയേയും അധ്യക്ഷന്‍ മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളേയും നന്ദി അറിയിച്ചു. ആഭ്യന്തരമന്ത്രിക്കുള്ള സമസ്തയുടെ ഉപഹാരം പാണക്കാട് സാബിഖലി ശിഹാബ് തങ്ങള്‍ സമ്മാനിച്ചു.

വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. എം. വിന്‍സെന്റ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുള്ള മുസ്‌ലിയാര്‍ പതാക ഉയര്‍ത്തി. സമസ്ത ബഹ്‌റൈന്‍ സുന്നി ജമാഅത്ത് പ്രസിഡന്റ് ഫക്‌റുദീന്‍ തങ്ങള്‍ പ്രാര്‍ഥന നടത്തി.

കോര്‍പറേഷന്‍ കൗണ്‍സിലര്‍ കെ.എച്ച്. സുധീര്‍, സമസ്ത കേന്ദ്ര മുശാവറ അംഗം എ.വി. അബ്ദുറഹിമാന്‍ മുസ് ലിയാര്‍, എസ്.കെ.ഐ.എം.വി ബോര്‍ഡ് എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ ഇ. മെയ്തീന്‍ ഫൈസി പുത്തനഴി, കെ.എം. അബ്ദുല്ല കൊട്ടപ്പുറം, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, ഇസ്മയില്‍കുഞ്ഞ് മാന്നാര്‍, എസ്. സഈദ് മുസ്‌ലിയാര്‍ വിഴിഞ്ഞം, മാമുക്കോയ, സുപ്രഭാതം സി.ഇ.ഒ മുസ്തഫ മുണ്ടുപാറ, കെ. മോയിന്‍കുട്ടി, എം.എ. സിദ്ദീഖ് വിഴിഞ്ഞം എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Operation Toofan will continue until the end of the drug mafia - Home Minister
Next Story