‘ഹെല്‍മറ്റില്ലാതെ’ ഓട്ടോ ഓടിച്ചതിന് ഡ്രൈവര്‍ക്ക് 500രൂപ പിഴ
text_fieldsസഫറുല്ല പ്രതിഷേധ സൂചകമായി ഹെൽമറ്റ് വെച്ച്
ഓട്ടോറിക്ഷക്കരികിൽ
ബാലരാമപുരം: ഹെല്‍മറ്റില്ലാതെ ഓട്ടോ ഓടിച്ചതിന് 500 രൂപ പിഴ. ബാലരാമപുരം സ്വദേശി ഷെമീറിനാണ് ഇതുസംബന്ധിച്ച അറിയിപ്പ് വന്നത്. കഴിഞ്ഞ ഡിസംബറിൽ ബാലരാമപുരം പൊലീസ് മെബൈലില്‍ പകര്‍ത്തിയ ചിത്രം സഹിതം നോട്ടീസ് അയച്ചിരുന്നു.
ഓട്ടോ ഓടിക്കുമ്പോർ ഹെൽമറ്റ് ധരിക്കേണ്ടാത്തതിനാൽ, പൊലീസിന് പിഴവുപറ്റിയതാണെന്ന് കരുതി പിഴയടച്ചില്ല. പിഴ അടക്കാത്തതിനാൽ തുടര്‍നിയമനടപടി സ്വീകരിക്കുമെന്ന അറിയിപ്പ് ലഭിച്ചതോടെയാണ് ഓട്ടോ ഡ്രൈവർ പ്രതിഷേധവുമായി എത്തിയത്.
ഷമീറിന്റെ പേരിലുള്ള ഓട്ടോ തുടക്കംമുതല്‍ സഫറുല്ലയാണ് ഓടിക്കുന്നത്. ഡിസംബര്‍ മൂന്നിന് ബാലരാമപുരം പഴയകട ലൈനിന് സമീപം ഹൈവേയില്‍വെച്ചാണ് ബാലരാമപുരം പൊലീസ് പിഴ ചുമത്തിയത്. പൊലീസിന്റെ അലക്ഷ്യമായ പ്രവൃത്തിക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും സഫറുല്ല അറിയിച്ചു. പ്രതിഷേധ സൂചകമായി ഹെല്‍മറ്റ് ധരിച്ച് ഓട്ടോ ഓടിക്കാന്‍ തുടങ്ങി. വാഹനത്തില്‍ കയറുന്നവര്‍ക്കും ഹെല്‍മറ്റ് നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

