ഡോ. കെ.പി നൗഫലിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ഗുഡ്സർവ്വീസ് എൻട്രി
text_fieldsതിരുവനന്തപുരം; സംസ്ഥാനത്തെ തദ്ദേശ വാർഡ് വിഭജന പ്രക്രിയയിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി GIS അധിഷ്ഠിതമായി അതിവേഗത്തിൽ 23,612 വാർഡുകൾ പുനർ നിർണ്ണയിക്കുന്നതിന് ഡിജിറ്റൽ സൊലൂഷൻ നൽകി നിർണ്ണായക പങ്ക് വഹിച്ചതിന് ഇൻഫർമേഷൻ കേരള മിഷൻ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ഡോ. കെ.പി നൗഫലിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഗുഡ് സർവ്വീസ് എൻട്രി നൽകി ആദരിച്ചു.
രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു സംസ്ഥാനത്തെ മുഴുവൻ വാർഡുകളും ഡിജിറ്റൽ മാപ്പ് രൂപത്തിലാവുന്നത്.നിലവിൽ കെ.സ്മാർട്ട് ടെക്നിക്കൽ ഡയറകറ്ററായ ഡോ. കെ.പി നൗഫൽ , പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലെ വൊക്കേഷണൽ ഹയർസെക്കന്ററി ഡയറക്ടർ , സിവിൽ സർവ്വീസ് അക്കാദമി ഡയറക്ടർ തുടങ്ങിയ പദവികളും വഹിച്ചിരുന്നു. സംസ്ഥാന സ്കൂൾ കലോത്സവം ഡിജിറ്റലാക്കിയതിന് മുൻപും സംസ്ഥാന സർക്കാർ ഇദ്ദേഹത്തിന് ഗുഡ് സർവ്വീസ് നൽകി ആദരിച്ചിരുന്നു .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

