പന്നിയെ കുടുക്കാൻ വെച്ച പടക്കം കടിച്ച് നായ്ക്കൾ ചത്ത സംഭവം: രണ്ടുപേർ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ പ്രതികൾ
പാലോട്: കാട്ടുപന്നികളെ പിടിക്കാൻെവച്ച പടക്കം കടിച്ച് മൂന്ന് നായ്കൾ ചത്ത സംഭവത്തിൽ രണ്ടുപേരെ പാലോട് പൊലീസ് അറസ്റ്റ് ചെയ്തു. പാലുവള്ളി ചൂടൽ ടിനാ വിലാസത്തിൽ ബിജു (മൂങ്ങ ബിജു -45), പാലുവള്ളി മീൻമുട്ടി പൊയ്യാറ്റ് മൺപുറത്ത് തടത്തരികത്ത് വീട്ടിൽ ബിജു (കടമാൻ ബിജു -40) എന്നിവരാണ് അറസ്റ്റിലായത്.
ഒന്ന്, രണ്ട് തീയതികളിലായി കുടവനാട് പ്രദേശെത്ത റബർ തോട്ടത്തിൽ വളർത്തുനായയെയും രണ്ട് തെരുവുനായ്ക്കളെയും തല തകർന്ന് ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. സ്ഥലവാസികളും പൊലീസും നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. പന്നികളെ കൊല്ലാൻ പടക്കം സ്ഥാപിച്ചതായി ഇവരിൽനിന്ന് വിവരം കിട്ടി. കുഴിച്ചിട്ട മൂന്ന് നായകളെയും പുറത്തെടുത്ത് പാലോട് വെറ്ററിനറി ഇൻസ്റ്റിറ്റൂട്ടിലെ ഡോ. അബീനയുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി തെളിവുകൾ ശേഖരിച്ചു.
കാട്ടുപന്നിയെ കൊന്ന് ഇറച്ചിയാക്കിയതിന് മുമ്പും ഇവർക്കെതിരെ വനം വകുപ്പിെൻറ കേസുണ്ട്. നെടുമങ്ങാട് ഡിവൈ.എസ്.പി എം. അനിൽകുമാറിെൻറ നിർദേശപകാരം പാലോട് ഇൻസ്പെക്ടർ സി.കെ. മനോജിെൻറ മേൽനോട്ടത്തിൽ എസ്.ഐ നിസാറുദീൻ, ജി.എസ്.ഐമാരായ സാംരാജ്, അൻസാരി, എ.എസ്.ഐ അനിൽ, സി.പി.ഒമാരായ റിയാസ്, സുജു, അനൂപ്, അനീഷ്, വിനീത് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

