Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജില്ലയിലെ ഡോക്ടർമാർ...

ജില്ലയിലെ ഡോക്ടർമാർ കൂട്ട അവധിയെടുത്തു; വലഞ്ഞ് രോഗികൾ

text_fields
bookmark_border
ജില്ലയിലെ ഡോക്ടർമാർ കൂട്ട അവധിയെടുത്തു; വലഞ്ഞ് രോഗികൾ
cancel
camera_alt

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ഡോ​ക്ട​ർ​മാ​ർ ചൊ​വ്വാ​ഴ്ച കൂ​ട്ട അ​വ​ധി​യെ​ടു​ത്ത് പ്ര​തി​ഷേ​ധി​ച്ച​ത് ആ​ശു​പ​ത്രി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ച്ചു. സ​മ​ര​വി​വ​രം അ​റി​യാ​തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ രോ​ഗി​ക​ൾ ശ​രി​ക്കും വ​ല​ഞ്ഞു. നെ​ടു​മ​ങ്ങാ​ട് ജി​ല്ല ആ​ശു​പ്ര​തി​യി​ൽ ഗ​ർ​ഭ​സ്ഥ​ശി​ശു മ​രി​ച്ച​തി​നെ​തു​ട​ർ​ന്ന് വ​നി​ത ആ​ശു​പ്ര​തി സൂ​പ​ണ്ടി​നെ​തി​രാ​യ ആ​ൾ​ക്കൂ​ട്ട വി​ചാ​ര​ണ​യി​ലും വ​സ്തു​ത​ക​ൾ പ​രി​ശോ​ധി​ക്കാ​തെ ഡോ​ക്‌​ട​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​തി​ലും പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു കെ.​ജി.​എം.​ഒ.​എ യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കൂ​ട്ട അ​വ​ധി​യെ​ടു​ക്ക​ലും ഒ.​പി ബ​ഹി​ഷ്ക​ര​ണ​വും. സം​സ്ഥാ​ന വ്യാ​പ​ക​മാ​യ പ്ര​ക്ഷോ​ഭ​ത്തി​ന്റെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കെ.​ജി.​എം​സി.​ടി.​എ അ​നി​ശ്ചി​ത​കാ​ല ഒ.​പി ബ​ഹി​ഷ്ക​ര​ണം തു​ട​രു​ന്ന​തി​നി​ട​യാ​ണ് ജി​ല്ല​യി​ൽ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലെ മു​ത​ൽ ജ​ന​റ​ൽ ആ​ശു​പ​ത്രി​ക​ളി​ൽ വ​രെ ഒ.​പി നി​ശ്ച​ല​മാ​യ​ത്.

ജി​ല്ല​യി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന് കീ​ഴി​ൽ 800 ഓ​ളം ഡോ​ക്ട​ർ​മാ​രാ​നു​ള്ള​ത്. അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള 200 പേ​ർ ഒ​ഴി​വാ​യാ​ൽ ശേ​ഷി​ക്കു​ന്ന 600 പേ​രും പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ത്തു. ഒ.​പി ബ​ഹി​ഷ്ക​ര​ണ സ​മ​രം പി​ൻ​വ​ലി​ച്ചെ​ങ്കി​ലും ജി​ല്ല​യി​ൽ നി​സ്സ​ഹ​ക​ര​ണ സ​മ​രം തു​ട​രാ​നാ​ണ് തീ​രു​മാ​നം. അ​തേ​സ​മ​യം ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ വി​കാ​ര​വും പൊ​തു​ജ​ന താ​ല്പ​ര്യ​വും മാ​നി​ച്ച്, ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ഡ്യൂ​ട്ടി​ക​ളു​മാ​യി പൂ​ർ​ണ​മാ​യും സ​ഹ​ക​രി​ക്കാ​ൻ കെ.​ജി.​എം.​ഒ.​എ തീ​രു​മാ​നി​ച്ച​താ​യി ജി​ല്ല ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ആ​രോ​ഗ്യ​മ​ന്ത്രിയുമാ​യി ന​ട​ത്തി​യ ച​ർ​ച്ച​യു​ടെ​യും അ​ക്ര​മ സം​ഭ​വ​ത്തി​ൽ ര​ണ്ട് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലു​മാ​ണ് ഈ ​തീ​രു​മാ​നം. കൂ​ടാ​തെ, ബു​ധ​നാ​ഴ്ച മു​ത​ൽ നെ​ടു​മ​ങ്ങാ​ട് ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ഔ​ട്ട്‌​പേ​ഷ്യ​ന്റ് സേ​വ​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഇ​വി​ടെ ആ​റു ദി​വ​സ​മാ​യി ഒ.​പി ബ​ഹി​ഷ്ക​ര​ണം തു​ട​രു​ക​യാ​യി​രു​ന്നു. ​അ​തേ സ​മ​യം​ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന വ​നി​താ ഡോ​ക്ട​ർ​ക്ക് നേ​രെ ന​ട​ന്ന ക്രൂ​ര​മാ​യ ആ​ക്ര​മ​ണ​ത്തെ സം​ഘ​ട​ന ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി. ആ​ശു​പ​ത്രി ആ​ക്ര​മ​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ ബാ​ക്കി കു​റ്റ​വാ​ളി​ക​ളെ​ക്കൂ​ടി ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്തി​ല്ലെ​ങ്കി​ൽ, വ​രും ദി​വ​സ​ങ്ങ​ളി​ൽ സ​മ​രം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്റ്‌ ഡോ. ​എ​ൻ. സു​നി​ത, ജി​ല്ല സെ​ക്ര​ട്ട​റി ഡോ. ​എം.​പി ഷീ​ജ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Health DepartmenttrivandrumDoctors in Leave
News Summary - Doctors in the district took mass leave; patients were affected
Next Story