Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജില്ല ശാസ്ത്രോത്സവം...

ജില്ല ശാസ്ത്രോത്സവം നാളെ മുതൽ

text_fields
bookmark_border
science fest
cancel

തിരുവനന്തപുരം: റവന്യൂ ജില്ല സ്കൂൾ ശാസ്ത്രോത്സവം നവംബർ രണ്ട്, മൂന്ന്, നാല് തീയതികളിൽ (ബുധൻ, വ്യാഴം, വെള്ളി) പട്ടം സെന്‍റ് മേരീസ് സ്കൂളിൽ നടക്കും. ശാസ്ത്രമേള, സാമൂഹികശാസ്ത്രമേള, ഐ.ടി മേള, ഗണിതശാസ്ത്ര മേള, പ്രവൃത്തിപരിചയ മേള എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലെ 4500 ഓളം വിദ്യാർഥികളാണ് ഇക്കുറി ശാസ്ത്രോത്സവത്തിൽ മാറ്റുരക്കാനെത്തുകയെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

ബുധനാഴ്ച വി.കെ. പ്രശാന്ത് എം.എൽ.എ മേള ഉദ്ഘാടനം ചെയ്യും. കോർപറേഷൻ വിദ്യഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഡോ.കെ.എസ്. റീന അധ്യക്ഷത വഹിക്കും. ശാസ്ത്രമേള, സാമൂഹകശാസ്ത്രമേള എന്നിവ നവംബർ രണ്ടിന് നടക്കും.

നവംബർ മൂന്നിനാണ് ഗണിതശാസ്ത്ര മേള. ഐ.ടി-പ്രവൃത്തി പരിചയ മേളകൾ രണ്ട് ദിവസങ്ങളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. നവംബർ രണ്ടിനും മൂന്നിനും ഐ.ടി മേളയും മൂന്നിനും നാലിനും പ്രവൃത്തിപരിചയ മേളയും. നാലിന് തന്നെ എക്സിബിഷനും ഉണ്ടാകും.

ഗണിതശാസ്ത്രമേളയിൽ 800 ഉം പ്രവൃത്തിപരിചയമേളയിൽ 2000 ഉം ഐ.ടി മേളയിൽ 500 ഉം സാമൂഹികശാസ്ത്രമേളയിൽ 600 ഉം ശാസ്ത്രമേളയിൽ 700 ഉം വിദ്യാർഥികളാണ് പങ്കെടുക്കുന്നത്. ശാസ്ത്രമേളയിൽ 24 ഇനങ്ങളാണുള്ളത്. സാമൂഹികശാസ്ത്രമേളയിൽ 15, ഗണിത ശാസ്ത്രമേളയിൽ 24, ഐ.ടിമേളയിൽ 14, പ്രവൃത്തി പരിചയ മേളയിൽ 68 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളിലെ ഇനങ്ങൾ.

മേളയുടെ ഉദ്ഘാടന ദിവസമായ നവംബർ രണ്ടിന് 1600 വിദ്യാർഥികളെത്തുമെന്നാണ് സംഘാടകസമിതിയുടെ വിലയിരുത്തൽ. രണ്ടാം ദിവസമായ മൂന്നിന് 2500 ഉം അവസാന ദിവസമായ നാലിന് 500 ഉം കുട്ടികളെയും പ്രതീക്ഷിക്കുന്നു. വിദ്യാഥികൾക്കും അധ്യാപകർക്കും ഭക്ഷണത്തിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മേളയുടെ നടത്തിപ്പിന് 14 കമ്മിറ്റികളും രൂപവത്കരിച്ചിട്ടുണ്ട്.

18 ലക്ഷം രൂപയാണ് മേളയുടെ നടത്തിപ്പ് െചലവ്. നാലിന് വൈകീട്ട് 3.30ന് നടക്കുന്ന സമാപന സമ്മേളനം എം. വിൻസെന്‍റ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ ജോൺസൺ ജോസഫ് അധ്യക്ഷത വഹിക്കും.

വാർത്തസമ്മേളനത്തിൽ തിരുവനന്തപുരം ഡി.ഡി.ഇയും മേളയുടെ ജനറൽ കൺവീനറുമായ സി.കെ. വാസു, സ്വാഗതസംഘം ചെയർമാൻ ജോൺസൺ ജോസഫ്, ബി.എസ്. ഹരിലാൽ, പ്രകാശ് പോരേടം, വിശാഖ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:science school fest
News Summary - District school science festival begins
Next Story