ജില്ല പഞ്ചായത്തംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
text_fieldsതിരുവനന്തപുരം ജില്ല പഞ്ചായത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ യു.ഡി.എഫ് -എൽ.ഡി.എഫ് അംഗങ്ങൾ കലക്ടർ അനുകുമാരിക്കും എ.ഡി.എം വിനോദിനുമൊപ്പം
തിരുവനന്തപുരം: പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജില്ല പഞ്ചായത്തംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജില്ല പഞ്ചായത്ത് വരണാധികാരിയും കലക്ടറുമായ അനു കുമാരി നാവായിക്കുളം ഡിവിഷനിൽനിന്ന് വിജയിച്ച മുതിർന്ന അംഗം ബി.പി. മുരളിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
തുടർന്ന് മറ്റ് അംഗങ്ങൾക്ക് ബി.പി. മുരളി സത്യവാചകം ചൊല്ലിക്കൊടുത്തു. ആദർശ് ഇലകമൺ (ഇലകമൺ), ദീപ അനിൽ (കിളിമാനൂർ), സുധീർ ഷാ (കല്ലറ), പി.വി രാജേഷ് (വെഞ്ഞാറമൂട്), ജെ. യഹിയ (ആനാട്), ഡോ.കെ.ആർ. ഷൈജു (പാലോട്), പ്രദീപ് നാരായൺ (ആര്യനാട്), എൽ.പി. മായാദേവി (വെള്ളനാട്), ഗോപു നെയ്യാർ (പൂവച്ചൽ), ജെ.പി. ആനി പ്രസാദ് (ഒറ്റശേഖരമംഗലം), ആതിര ഗ്രേസ് (വെള്ളറട), ഐ. വിജയരാജി (കുന്നത്തുകാൽ), എസ്.കെ. ബെൻഡാർവിൻ (പാറശ്ശാല), സി.ആർ. പ്രാൺ കുമാർ (മരിയാപുരം), ഫ്രീഡ സൈമൺ (കാഞ്ഞിരംകുളം), അഞ്ജിത വിനോദ് കോട്ടുകാൽ (ബാലരാമപുരം), ആഗ്നസ് വാണി (വെങ്ങാനൂർ), വി. ശോഭന (പള്ളിച്ചൽ), എസ്. സുരേഷ് ബാബു (മലയിൻകീഴ്), ആർ. പ്രീത (കരകുളം), എസ്. കാർത്തിക (പോത്തൻകോട്), മഹാണി ജസീം (കണിയാപുരം), മിനി ജയചന്ദ്രൻ (മുരുക്കുംപുഴ), സജിത്ത് മുട്ടപ്പലം (കിഴുവിലം), എസ്. ഷീല (ചിറയിൻകീഴ്), നബീൽ നൗഷാദ് ( മണമ്പൂർ), വി. പ്രിയദർശിനി (കല്ലമ്പലം) എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റത്.
ഈശ്വരനാമത്തിലാണ് മിക്ക അംഗങ്ങളും ദൃഢപ്രതിജ്ഞ ചെയ്തത്. ഉപവരണാധികാരിയായ എ.ഡി.എം ടി.കെ. വിനീത്, എം.എൽ.എമാരായ വി. ജോയ്, ഡി.കെ. മുരളി, മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഡി. സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു. തുടർന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ആദ്യ യോഗം ചേർന്നു. 28 ഡിവിഷനുകളിൽ എൽ.ഡി.എഫിന് 15 ഉം യു.ഡി.എഫിന് 13ഉം സീറ്റുകളാണ് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

