Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജില്ലയിൽ വിപുലമായ സ്വാതന്ത്ര്യദിനാഘോഷം

text_fields
bookmark_border
ജില്ലയിൽ വിപുലമായ സ്വാതന്ത്ര്യദിനാഘോഷം
cancel

തിരുവനന്തപുരം: 80-ാമത് സ്വാതന്ത്ര്യദിനാഘോഷം ജില്ലയിൽ വിപുലമായി നടന്നു. സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാനതല സ്വാതന്ത്ര്യ ദിനാഘോഷത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ദേശീയ പതാക ഉയർത്തി. വിവിധ സായുധ സേനാവിഭാഗങ്ങളുടെയും മറ്റ് വിഭാഗങ്ങളുടെയും പരേഡിന് മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു. പുനലൂർ എ.എസ്.പി ഡോ.ഒ. അപർണ, സെക്കൻഡ്- ഇൻ കമാൻഡ് എസ്. ഷിയാസ് എന്നിവർ പരേഡ് കമാൻഡർമാരായി.

മലബാർ സ്പെഷ്യൽ പൊലീസ്, സ്പെഷ്യൽ ആംഡ് പൊലീസ്, കേരള സായുധ പൊലീസ് ബറ്റാലിയൻ, കേരള സായുധ വനിതാ പൊലീസ് ബറ്റാലിയൻ, ഇന്ത്യ റിസർവ് ബറ്റാലിയൻ, ആന്ധ്രപ്രദേശ് സ്റ്റേറ്റ് പൊലീസ്, റാപിഡ് റെസ്പോൺസ് ആൻഡ് റെസ്‌ക്യൂഫോഴ്സ‌്, അശ്വാരൂഢസേന തുടങ്ങിയ പ്ലാറ്റൂണുകൾ പരേഡിൽ അണിനിരന്നു. പതാക ഉയർത്തിയതിന് പിന്നാലെ വ്യോമസേനയുടെ ഹെലികോപ്റ്റർ പുഷ്പവൃഷ്ടി നടത്തി. പിന്നാലെ പരേഡ് കമാൻഡർക്കൊപ്പം മുഖ്യമന്ത്രി പരേഡ് പരിശോധിച്ചു.

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ, ഫയർ സർവീസ് മെഡലുകൾ, കറക്ഷണൽ സർവീസ് മെഡലുകൾ എന്നിവക്ക് അർഹരായവർക്കും മറ്റ് പുരസ്‌കാരങ്ങൾ നേടിയവർക്കും മുഖ്യമന്ത്രി മെഡലുകൾ സമ്മാനിച്ചു. സ്വാതന്ത്ര്യദിന പരേഡിൽ മികവു കാട്ടിയ പ്ലാറ്റൂണുകൾക്കുള്ള പുരസ്‌കാരങ്ങളും വിതരണം ചെയ്തു. എൻ.സി.സി, അശ്വാരൂഢ സേനാഭ്യാസം, ജില്ലയിലെ വിവിധസ്കൂളുകളിലെ വിദ്യാർഥികളുടെ ദേശഭക്തി ഗാനാലാപനം എന്നിവയും അരങ്ങേറി.

മന്ത്രിമാരായ സി.പി. ജോൺ, കെ. മുരളീധരൻ, എം.എൽ.എമാരായ എൻ. ശക്തൻ, എം.വിൻസെന്‍റ്, എ.എ. റഹീം എം.പി, മേയർ വി.വി. രാജേഷ്, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, സംസ്ഥാന പൊലീസ് മേധാവി റവാഡ എ. ചന്ദ്രശേഖർ, കലക്ടർ അനുകുമാരി എന്നിവർ പങ്കെടുത്തു.

നിയമ സഭാങ്കണത്തിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ദേശീയ പതാക ഉയർത്തി. വാച്ച് ആൻഡ് വാർഡിന്‍റെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷം സ്പീക്കർ നിയമസഭാ സമുച്ചയത്തിലെ ദേശീയ നേതാക്കളുടെ പ്രതിമകളിൽ പുഷ്പാർച്ചന നടത്തി. ഹോളി ഏഞ്ചൽസ് കോൺവെന്‍റ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളുടെ ബാൻഡ് മേളവും നിയമസഭാ ജീവനക്കാരുടെ ദേശഭക്തിഗാനാലാപനവും തിരുവാതിരക്കളിയും നടന്നു. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, നിയമസഭാ സെക്രട്ടറി-ഇൻ-ചാർജ് ഷാജി സി. ബേബി, നിയമസഭാ സെക്രട്ടേറിയറ്റ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

കലക്ടറേറ്റിൽ നടന്ന ആഘോഷ പരിപാടിയിൽ എ.ഡി.എം എ. നിസ ദേശീയപതാക ഉയർത്തി. ഡെപ്യൂട്ടി കലക്ടർ അതുൽ സ്വാമിനാഥ്, സഞ്ജയ് ജേക്കബ് ജോൺ, എസ്. ഷീജ, ഹുസൂർ ശിരസ്തദാർ ഗായത്രി, കലക്ടറേറ്റ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. കേരള വനിതാകമീഷൻ ആസ്ഥാനത്ത് നടന്ന ചടങ്ങ് അധ്യക്ഷ പി. സതിദേവി ദേശീയപതാക ഉയർത്തി. പൂജപ്പുര എച്ച്.എൽ.എൽ കോർപറേറ്റ് ആസ്ഥാന മന്ദിരത്തിൽ മാനേജിങ് ഡയറക്ടർ ഡോ. അനിത തമ്പി ദേശീയപതാക ഉയർത്തി. 25 വർഷത്തെ സേവനം പൂർത്തിയാക്കിയ ജീവനക്കാരെ ചടങ്ങിൽ ആദരിച്ചു.

പൊലീസ് ആസ്ഥാനത്തെ ആഘോഷത്തിൽ ഐ.ജി ഹർഷിത അത്തല്ലൂരി ദേശീയപതാക ഉയർത്തി. റെയിൽവേ തിരുവനന്തപുരം ഡിവിഷനിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷം ഡിവിഷണൽ റെയിൽവേ മാനേജർ ദിവ്യകാന്ത് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു.

ഇന്ദിരാഗാന്ധി നാഷനൽ ഓപൺ യൂനിവേഴ്‌സിറ്റിയിലെ സ്വാതന്ത്ര്യദിനഘോഷ പരിപാടി ഇഗ്നോറീജണൽ സെന്റർ ഡയറക്ടർ ഡോ. പ്രിയ പ്രദീപ് ദേശീ യപതാക ഉയർത്തി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസിൽ നടന്ന ചടങ്ങിൽ കമീഷണർ എൻ. ശേഷാദ്രിനാഥൻ പതാക ഉയർത്തി.

ഓൾ കേരളപ്രവാസി മലയാളി വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യദി നാഘോഷത്തിൽ പ്രസിഡന്‍റ് ആർ.പി. കുമാർ പതാക ഉയർത്തി. കെ.പി.സി.സി മുൻ ജനറൽ സെക്രട്ട റി ജി.എസ്.ബാബു അധ്യക്ഷത വഹിച്ചു. ഇലിപ്പോട് സൗഹൃദ റസി. അസോസിയേഷനിൽ സ്വാതന്ത്ര്യദിനാഘോഷത്തിന് പ്രസിഡന്‍റ് ജി. പത്മകുമാർ ദേശീയപതാക ഉയർത്തി. ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസിന്‍റെ സ്വാതന്ത്ര്യദിനാഘോഷ പരിപാടി മുൻമന്ത്രി വി.എസ്. ശിവകുമാർ ഉദ്ഘാടനംചെയ്തു. സംസ്ഥാന പ്രസിഡന്റ് ഡോ. പാളയം അശോക് അധ്യക്ഷത വഹിച്ചു.

നന്ദാവനം കലാസാംസ്‌കാരിക കായികസംഘടനയായ ഇബ്‌സാക്കിന്‍റെ ആഭിമുഖ്യത്തിലുള്ള സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പ്രസിഡന്‍റ് കെ.പി. ബൈജുരാജ് പതാക ഉർത്തി. പേരൂർക്കട കൺകോഡിയ ലൂഥറൻ ഹൈസ്‌കൂളിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷം കൗൺസിലർ അനിത ഉദ്ഘാടനം ചെയ്തു. പേരൂർക്കട എസ്.ഐ. സുരേഷ് കുമാർ ഫ്ലാഗ്‌ഓഫ് ചെയ്തു. ലാൻഡ് റവന്യൂ കമ്മിഷണറേറ്റിൽ ജോയന്‍റ് കമീഷണർ സഫ്ന നസറുദ്ദീൻ പതാകയുയർത്തി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - District Hosts Grand Independence Day Celebrations
Next Story