ജില്ല അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ്; കിരീടത്തിനായി ജി.വി രാജയുടെ പാച്ചിൽ
text_fieldsഅക്സ മാത്യു
തിരുവനന്തപുരം: 69ാമത് ജില്ല അത് ലറ്റിക്സ് മത്സരങ്ങൾക്ക് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ തുടക്കമായി. ആദ്യദിനം 55 ഫൈനലുകൾ അവസാനിച്ചപ്പോൾ 69 പോയന്റുമായി മൈലം ജി.വി.രാജ സ്പോർട്സ് സ്കൂൾ കുതിപ്പ് തുടങ്ങി. 31 പോയന്റുമായി ശ്രീ അയ്യങ്കാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളും 29 പോയന്റുമായി സെന്റ് റോച്ച് ടി.ടി.ഐ എൽ.പി.എസ് മൂന്നാം സ്ഥാനത്തുമാണ്.
14 വയസിന് താഴെ പ്രായമുള്ള ആൺകുട്ടികളുടെ ഷോട്ട്പുട്ടിൽ വെള്ളയാണി ശ്രീ അയ്യങ്കാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിലെ കെ.എസ്. അനയ് ഒന്നാം സ്ഥാനവും കാരക്കോണം ദി സ്വിസ് സെൻട്രൽ സ്കൂളിലെ ഫെലിക്സ് ടി പോൾ രണ്ടാം സ്ഥാനവും നേടി. ലോങ് ജംമ്പിൽ വി.എസ്.എസ്.സി സെൻട്രൽ സ്കൂളിലെ സനക ബാസ്കർ സ്വർണവും സ്പോർട്ട് യുവർ സ്പോർട്സ് ക്ലബിലെ സാഹിത്യ കുമാർ വെള്ളിയും നേടി. പെൺകുട്ടികളുടെ ലോങ്ജംപിൽ വെള്ളായണി ശ്രീ അയ്യങ്കാളി സ്കൂളിലെ ദിവ്യ രതീഷ് ഒന്നാം സ്ഥാനവും വി.എസ്.എസ്.സി സെൻട്രൽ സ്കൂളിലെ എ.എസ് ശ്രീനന്ദ രണ്ടാം സ്ഥാനവും നേടി.
12 വയസിന് താഴെയുള്ള ആൺകുട്ടികളുടെ ലോങ്ജമ്പിൽ ജി.വി.രാജ സ്കൂളിലെ എ.ആർ ദേവനാരായണൻ സ്വർണവും വി.എസ്.എസ്.സി സെൻട്രൽ സ്കൂളിലെ അമീഗേ ടോം ബിജു വെള്ളിയും നേടി. പത്തിന് താഴെ പ്രായമുള്ള ആൺകുട്ടികളുടെ ഷോട്ട് പുട്ടിൽ കഴക്കൂട്ടം സെന്റ് തോമസ് പബ്ലിക് സ്കൂളിലെ ആരോൺ എസ്. ദാസ് സ്വർണവും സെന്റ് തോമസ് സെൻട്രൽ സ്കൂളിലെ ഷൈലേഷ് ശങ്കർ വെള്ളിയും നേടി.
പെൺകുട്ടികളുടെ ഷോട്ട് പുട്ടിൽ കഴക്കൂട്ടം സെന്റ് തോമസ് പബ്ലിക് സ്കൂളിലെ ഇവാന റോയി സ്വർണവും കട്ടാക്കട വിശ്വദീപ്തി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ സോയ മാലിക് രണ്ടാം സ്ഥാനവും നേടി. മീറ്റ് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഒളിമ്പ്യന്മാരായ പത്മിനി തോമസ്, കെ.എം.ബീനാമോൾ തുടങ്ങിയവർ പങ്കെടുത്തു.ജില്ലയെ പ്രതിനിധീകരിച്ച് ഏഷ്യൻ അത് ലറ്റിക്സ് മത്സരത്തിനും ദേശീയ ഗെയിംസിലും പങ്കെടുത്ത കായികതാരങ്ങളെ മന്ത്രി അനുമോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

