സി.പി.െഎ പ്രാദേശിക നേതൃത്വവുമായി തർക്കം; വില്ലേജ് ഒാഫിസറെ സ്ഥലംമാറ്റി
text_fieldsതിരുവനന്തപുരം: സി.പി.െഎ പ്രാദേശിക നേതാക്കളുമായുള്ള തർക്കത്തെ തുടർന്ന് വില്ലേജ് ഒാഫിസറെ സ്ഥലംമാറ്റി. മണക്കാട് വില്ലേജ് ഒാഫിസറെയാണ് സ്ഥലംമാറ്റിയത്. റവന്യൂ വകുപ്പ് ഭരിക്കുന്ന സി.പി.െഎയുടെ നേതാക്കളുമായി വില്ലേജ് ഒാഫിസർ തർക്കിച്ചതാണ് സ്ഥലംമാറ്റത്തിലേക്ക് വഴിെവച്ചത്. ഒരു വിദ്യാർഥിയുടെ ക്രീമിലെയർ സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്നമത്രെ. സർട്ടിഫിക്കറ്റ് ലഭ്യമാക്കാനായി വിളിച്ച സി.പി.െഎ നേതാക്കളോട് വില്ലേജ് ഒാഫിസർ മോശമായി സംസാരിച്ചതാണ് നേതാക്കളെ ചൊടിപ്പിച്ചത്. അവർ ഇക്കാര്യം പാർട്ടി ജില്ല നേതൃത്വത്തിന് മുന്നിൽ അവതരിപ്പിച്ചു. ആദ്യം വിഷയം ഒതുക്കാൻ ശ്രമം നടന്നെങ്കിലും വില്ലേജ് ഒാഫിസർക്കെതിരെ നടപടിയെടുത്തേതീരൂവെന്ന് നേതാക്കൾ നിലപാടെടുത്തു. ഒടുവിൽ പാർട്ടി നിർദേശപ്രകാരം വില്ലേജ് ഒാഫിസറെ സ്ഥലംമാറ്റി റവന്യൂവകുപ്പിൽ നിന്ന് ഉത്തരവിറങ്ങുകയായിരുന്നു.

