Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബിവറേജസിലെ തർക്കം; നഗരമധ്യത്തിൽ യുവാവിനെ ബൈക്കിലെത്തിയ സംഘം മർദിച്ചു

text_fields
bookmark_border
കേസെടുക്കുന്നതിൽ പൊലീസിനും ആശയക്കുഴപ്പം
conflict
cancel

തിരുവനന്തപുരം: ബിവറേജിൽ ഉണ്ടായ തർക്കത്തെ തുടർന്ന് പിന്തുടർന്നെത്തിയ സംഘം നഗരമധ്യത്തിൽ ജീവനക്കാരനെ ബിയർ കുപ്പി കൊണ്ട് ക്രൂരമായി മർദിച്ചു. വലത്തെ തോളിനും കൈക്കും സാരമായി പരിക്കേറ്റ ജീവനക്കാരനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പട്ടം ബിവറേജിൽ ജോലിചെയ്യുന്ന രാജീവി (41) നെയാണ് പുളിമൂട് ജങ്ഷനിൽ ഒരുസംഘം ആക്രമിച്ചത്. ശനിയാഴ്ച രാത്രി 10 മണിയോടെ ആയിരുന്നു സംഭവം. സമയം കഴിഞ്ഞതുകൊണ്ട് ബിവറേജിൽ നിന്നും മദ്യം നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തെ തുടർന്ന് പിന്തുടർന്ന് എത്തിയവരാണ് ആക്രമിച്ചതെന്ന് രാജീവ് പൊലീസിനോട് പറഞ്ഞു.

അതേസമയം, സംഭവം പുളിമൂട് ജങ്ഷനിൽ ആയതിനാൽ കേസെടുക്കുന്നത് സംബന്ധിച്ച് പൊലീസ് കടുത്ത ആശയക്കുഴപ്പവും. കന്‍റോൺമെന്‍റും വഞ്ചിയൂരും തമ്പാനൂരും തങ്ങളുടെ പരിധിയിൽ അല്ലെന്ന് പറഞ്ഞപ്പോൾ സംഭവസ്ഥലത്ത് എത്തിയത് കൺട്രോൾ റൂം പൊലീസ് ആണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dispute in Beverages-group on a bike attack a young man in the city
Next Story