Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപിരിച്ചുവിട്ട...

പിരിച്ചുവിട്ട ഭിന്നശേഷിക്കാരിക്ക്​ വീണ്ടും സർക്കാർ ജോലി

text_fields
bookmark_border
ജോലി വാഗ്ദാനം െചയ്ത് തട്ടിപ്പ്
cancel

തി​രു​വ​ന​ന്ത​പു​രം: എം​പ്ലോ​യ്​​മെ​ന്‍റ്​ എ​ക്സ്​​ചേ​ഞ്ച്​ മു​ഖേ​ന ല​ഭി​ച്ച ജോ​ലി​യി​ൽ നി​ന്ന്​ പി​രി​ച്ചു​വി​ട്ട ഭി​ന്ന​ശേ​ഷി​ക്കാ​രി​ക്ക്,​ ഭി​ന്ന​ശേ​ഷി ക​മീ​ഷ​ൻ ഇ​ട​പെ​ട​ലി​ലൂ​ടെ വീ​ണ്ടും സ​ർ​ക്കാ​ർ വ​കു​പ്പി​ൽ താ​ൽ​ക്കാ​ലി​ക ജോ​ലി.

ന​ന്ദി​യോ​ട്​ സ്വ​ദേ​ശി​നി സു​മ​ക്കാ​ണ്​ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്​ കീ​ഴി​ലെ പാ​ലോ​ട്​ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ അ​നി​മ​ൽ ഹെ​ൽ​ത്ത്​ ആ​ൻ​ഡ്​​ വെ​റ്റ​റി​ന​റി ബ​യോ​ള​ജി​ക്ക​ൽ​സി​ൽ പാ​ർ​ട്ട്​​ടൈം സ്വീ​പ്പ​റാ​യി ജോ​ലി ല​ഭി​ച്ച​ത്.

2019ൽ ​എം​പ്ലോ​യ്​​മെ​ന്‍റ്​ എ​ക്സ്​​ചേ​ഞ്ച്​ മു​ഖേ​നെ മ​റ്റ്​ 26 പേ​ർ​ക്കൊ​പ്പ​മാ​ണ്​ ജോ​ലി ല​ഭി​ച്ച​ത്. 26 പേ​രി​ൽ ഏ​ക ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യി​രു​ന്നു സു​മ. അ​ഞ്ചു​മാ​സം ക​ഴി​ഞ്ഞ​പ്പോ​ൾ സ​ർ​വി​സി​ൽ​നി​ന്ന്​ പി​രി​ച്ചു​വി​ട്ടു. ഇ​തു​സം​ബ​ന്ധി​ച്ച പ​രാ​തി ഭി​ന്ന​ശേ​ഷി ക​മീ​ഷ​ണ​ർ എ​സ്.​എ​ച്ച്. പ​ഞ്ചാ​പ​കേ​ശ​ൻ പ​രി​ശോ​ധി​ക്കു​ക​യും ന​ട​പ​ടി ഭി​ന്ന​ശേ​ഷി അ​വ​കാ​ശ​നി​യ​മ​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്നും ക​ണ്ടെ​ത്തി. തു​ട​ർ​ന്ന്​ പി​രി​ച്ചു​വി​ട​പ്പെ​ട്ട 2019 ഒ​ക്​​ടോ​ബ​ർ 28 മു​ത​ൽ മു​ൻ​കാ​ല​പ്രാ​ബ​ല്യ​ത്തോ​ടെ സ​ർ​വി​സി​ൽ തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്ന്​ ഉ​ത്ത​ര​വി​ട്ടു.

മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പും തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​രി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 2022 ഫെ​ബ്രു​വ​രി ഏ​ഴു​മു​ത​ൽ സു​മ ജോ​ലി​യി​ൽ പു​നഃ​പ്ര​വേ​ശ​നം നേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:government job
News Summary - Dismissed dissidents get government jobs again
Next Story