Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശിവദാസൻ നായർക്കെതിരായ...

ശിവദാസൻ നായർക്കെതിരായ അച്ചടക്ക നടപടി പിൻവലിച്ചേക്കും

text_fields
bookmark_border
k sivadasan nair 29821
cancel

തി​രു​വ​ന​ന്ത​പു​രം: ഡി.​സി.​സി അ​ധ്യ​ക്ഷ​പ​ട്ടി​ക​യു​മാ​യി ബ​ന്ധ​​പ്പെ​ട്ട്​ സം​സ്ഥാ​ന​നേ​തൃ​ത്വ​ത്തെ വി​മ​ർ​​ശി​ച്ച​തി​ന്​ സ​സ്​​പെ​ൻ​ഷ​നി​ലാ​യ മു​ൻ എം.​എ​ൽ.​എ കെ. ​ശി​വ​ദാ​സ​ൻ നാ​യ​ർ​ക്കെ​തി​രാ​യ അ​ച്ച​ട​ക്ക ന​ട​പ​ടി കെ.​പി.​സി.​സി പി​ൻ​വ​ലി​ച്ചേ​ക്കും. ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ട​ൻ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന്​ അ​റി​യു​ന്നു. അ​തേ​സ​മ​യം, അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം അ​ച്ച​ട​ക്ക​ന​ട​പ​ടി നേ​രി​ട്ട കെ.​പി.​സി.​സി​യു​ടെ സം​ഘ​ട​നാ​ചു​മ​ത​ല​യു​ള്ള മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. അ​നി​ൽ​കു​മാ​റി​നെ​തി​രാ​യ തീ​രു​മാ​നം ത​ൽ​ക്കാ​ലം പു​നഃ​പ​രി​ശോ​ധി​ക്കി​ല്ല.

കെ.​പി.​സി.​സി ന​ൽ​കി​യ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സി​ന്​ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച്​ ശി​വ​ദാ​സ​ൻ നാ​യ​ർ ന​ൽ​കി​യ മ​റു​പ​ടി അം​ഗീ​ക​രി​ച്ചാ​ണ്​ സ​സ്​​പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ക്കാ​നു​ള്ള തീ​രു​മാ​നം. എ​ന്നാ​ൽ, ചാ​ന​ൽ ച​ർ​ച്ച​യി​ൽ ന​ട​ത്തി​യ വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ൾ പി​റ്റേ​ദി​വ​സ​വും ആ​വ​ർ​ത്തി​ച്ച അ​നി​ൽ​കു​മാ​ർ ഇ​പ്പോ​ഴും അ​തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ്.കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സി​ന്​ കെ.​പി.​സി.​സി​ക്ക്​ ന​ൽ​കി​യ മ​റു​പ​ടി​യി​ൽ അ​ദ്ദേ​ഹം ഖേ​ദ​പ്ര​ക​ട​ന​വും ന​ട​ത്തി​യി​ട്ടി​ല്ല. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ അ​ദ്ദേ​ഹ​ത്തി​നെ​തി​രാ​യ അ​ച്ച​ട​ക്ക​ന​ട​പ​ടി ത​ൽ​ക്കാ​ലം തു​ട​രാ​നു​ള്ള തീ​രു​മാ​നം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Disciplinary actionSivadasan Nair
News Summary - Disciplinary action against Sivadasan Nair may be withdrawn
Next Story