പാലിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ഊർജിത പരിശോധനയുമായി ക്ഷീര വികസന വകുപ്പ്
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ഓണക്കാലത്ത് പൊതുജനങ്ങൾക്ക് ശുദ്ധവും മായം കലരാത്തതുമായ പാൽ ഉറപ്പാക്കുന്നതിനായി ക്ഷീര വികസന വകുപ്പ് ഊർജിത പാൽ പരിശോധനാ സംവിധാനം ഒരുക്കുന്നു. പട്ടത്തുത്തെ ക്ഷീര വികസന വകുപ്പിന്റെ ജില്ല ക്വാളിറ്റി കൺട്രോൾ ലാബിൽ 20 മുതൽ 24 വരെ ഓണക്കാല പ്രത്യേക പാൽ പരിശോധനയും ഇൻഫർമേഷൻ സെന്ററും പ്രവർത്തിക്കും.
ഈ സീസണിൽ പാലിന്റെ ആവശ്യകത വർധിക്കുന്ന സാഹചര്യത്തിൽ വിവിധ ബ്രാൻഡുകളിലും ഇനങ്ങളിലുമുള്ള പാൽ വിപണിയിലെത്തുന്നുണ്ട്. ഇവയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി വിപണിയിൽനിന്ന് വിവിധ ബ്രാൻഡുകളുടെ പാൽ സാമ്പിളുകൾ ശേഖരിച്ച് ജില്ലാ ക്വാളിറ്റി കൺട്രോൾ ലാബിൽ പരിശോധനക്ക് വിധേയമാക്കും.
ഗുണനിലവാരമില്ലാത്തതോ സുരക്ഷിതമല്ലാത്തതോ ആയ പാൽ കണ്ടെത്തിയാൽ തുടർനടപടികൾക്കായി ഭക്ഷ്യസുരക്ഷാ വകുപ്പിനെ വിവരം അറിയിക്കും. കൂടുതൽ വിവരങ്ങൾക്കും പാൽ പരിശോധനയുമായി ബന്ധപ്പെട്ട സേവനങ്ങൾക്കുമായി പട്ടത്തുള്ള ക്ഷീര വികസന വകുപ്പിന്റെ ക്വാളിറ്റി കൺട്രോൾ ഓഫീസുമായി 0471-2440217 എന്ന നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

