ഡോക്ടർമാരെ ആക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ
text_fieldsതിരുവനന്തപുരം: അർധരാത്രിയിൽ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ മെഡിക്കൽ കോളജ് ഡോക്ടർമാരെ ബൈക്കിൽ പിന്തുടർന്നെത്തി ആക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ.
കല്ലിയൂർ തെറ്റിവിളയിൽ തനൂജ നിവാസിൽനിന്ന് പോങ്ങുംമൂട് പമ്പ് ഹൗസിനുസമീപം പനച്ചവിള വീട്ടിൽ വാടകക്ക് താമസിക്കുന്ന അമൽ (23), ഉള്ളൂർ പോങ്ങുംമൂട് നീരാഴി ലെയിനിൽ അരുൺ (23), കുരിയാത്തി പുത്തൻകോട്ട ശ്മശാനത്തിന് സമീപം വിളയിൽ വിളാകത്ത് വീട്ടിൽ സനോജ് (23), ആര്യനാട് പറണ്ടോട് കരിയ്ക്കകം ഷംല മൻസിലിൽനിന്നും കല്ലമ്പള്ളി കരിമ്പുക്കോണത്ത് വാടകക്ക് താമസിക്കുന്ന റഫീഖ് (23) എന്നിവരെയാണ് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

