Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൊലീസിനുനേരെ...

പൊലീസിനുനേരെ ബോംബെറിഞ്ഞ കേസിൽ പ്രതി പിടിയിൽ

text_fields
bookmark_border
പൊലീസിനുനേരെ ബോംബെറിഞ്ഞ കേസിൽ പ്രതി പിടിയിൽ
cancel
camera_alt

അ​നി​ൽ​കു​മാ​ർ


തി​രു​വ​ന​ന്ത​പു​രം: പേ​ട്ട സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​ക്കും പൊ​ലീ​സ് സം​ഘ​ത്തി​നും നേ​രെ നാ​ട​ൻ ബോം​ബെ​റി​ഞ്ഞ കേ​സി​ലെ പ്ര​തി പി​ടി​യി​ലാ​യ​താ​യി ഐ.​ജി.​പി​യും സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​റു​മാ​യ ബ​ൽ​റാം​കു​മാ​ർ ഉ​പാ​ധ്യാ​യ അ​റി​യി​ച്ചു. കൊ​ച്ചു​വേ​ളി വി​നാ​യ​ക ന​ഗ​ർ പു​തു​വ​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ജാ​ങ്കോ​കു​മാ​ർ എ​ന്ന അ​നി​ൽ​കു​മാ​റാ​ണ്​ (37) പി​ടി​യി​ലാ​യ​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കൊ​ച്ചു​വേ​ളി ഗു​ഡ്സ് യാ​ർ​ഡ് കോ​ള​നി​യി​ൽ ഒ​രാ​ൾ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ക്കു​ന്നെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ​തു​ട​ർ​ന്ന് അ​വി​ടെ​യെ​ത്തി​യ പേ​ട്ട സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ര​തീ​ഷി​നും സം​ഘ​ത്തി​നും​നേ​രെ പ്ര​തി ബോം​ബെ​റി​യു​ക​യാ​യി​രു​ന്നു. ശം​ഖും​മു​ഖം അ​സി​സ്​​റ്റ​ൻ​റ്​ ക​മീ​ഷ​ണ​ർ ഡി.​കെ. പൃ​ഥ്വി​രാ​ജി​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.മു​മ്പും ഇ​യാ​ൾ പൊ​ലീ​സി​നു​നേ​രെ ബോം​ബെ​റി​ഞ്ഞി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ​വ​ർ​ഷം പേ​ട്ട സ്​​റ്റേ​ഷ​നി​ലെ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഉ​ദ​യ​കു​മാ​റി​ന് ഇ​യാ​ളു​ടെ ബോം​ബേ​റി​ൽ ചെ​വി​ക്ക് പ​രി​ക്കേ​റ്റു. ഈ ​കേ​സി​ൽ അ​ടു​ത്ത​കാ​ല​ത്താ​ണ് ഇ​യാ​ൾ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത്. പേ​ട്ട എ​സ്.​എ​ച്ച്.​ഒ റി​യാ​സ് രാ​ജ, എ​സ്.​ഐ ര​തീ​ഷ്, എ.​എ​സ്.​ഐ സ​ജി​രാ​ജ​കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ ഷൈ​ൻ, ജി​ജി, വ​ലി​യ​തു​റ എ​സ്.​ഐ അ​ഭി​ലാ​ഷ് എ​ന്നി​വ​രും പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bombpolice
News Summary - Defendant arrested in police bombing case
Next Story