ബിയർ കുപ്പി പൊട്ടിച്ച് വീട്ടമ്മയെ കുത്തിപ്പരിക്കേൽപിച്ച പ്രതി അറസ്റ്റിൽ
text_fieldsഔസേപ്പ് ബോബൻ
തിരുവനന്തപുരം: മകനോടുള്ള വൈരാഗ്യം തീർക്കാൻ വീട്ടമ്മയെ കുത്തിപ്പരിക്കേൽപിച്ച കേസിലെ പ്രതി അറസ്റ്റിൽ. വലിയതുറ ഫിഷർമെൻ കോളനി നിവാസിയായ വീട്ടമ്മയെ ആക്രമിച്ച കേസിൽ കൊച്ചുതോപ്പ് സ്വദേശിയായ ഔസേപ്പ് ബോബനെയാണ് (22) വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടമ്മയുടെ മകനും പ്രതിയും തമ്മിലുള്ള വാക്കുതർക്കത്തിനെ തുടർന്നാണ് പ്രതി ബിയർ കുപ്പി പൊട്ടിച്ച് വീട്ടമ്മയുടെ മുഖത്ത് കുത്തി പരിക്കേൽപിച്ചത്. പരിക്കേറ്റ വീട്ടമ്മ ആശുപത്രിയിൽ ചികിത്സയിലാണ്. ശംഖുംമുഖം പൊലീസ് അസി. കമീഷണർ ഡി.കെ. പൃഥ്വിരാജിെൻറ നിർദേശപ്രകാരം വലിയതുറ പൊലീസ് സ്റ്റേഷൻ എസ്.െഎമാരായ എം. അഭിലാഷ്, അഭിലാഷ് എ.ആർ, സിവിൽ പൊലീസ് ഓഫിസർമാരായ രാജേഷ് കുമാർ, അനൂപ് രാജ്, സുധി ജോസ് എന്നിവർ ചേർന്ന് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

