Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനിരവധി കേസുകളിൽ...

നിരവധി കേസുകളിൽ പ്രതിയായ ഗുണ്ട പിടിയിൽ

text_fields
bookmark_border
നിരവധി കേസുകളിൽ പ്രതിയായ ഗുണ്ട പിടിയിൽ
cancel
camera_alt

ഹേ​മ​ന്ത്​


തി​രു​വ​ന​ന്ത​പു​രം: ഇ​​രു​പ​ത്ത​ഞ്ചോ​ളം ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യാ​യ ഗു​ണ്ട പൊ​ലീ​സ്​ പി​ടി​യി​ൽ. പൊ​ട്ട​ൻ​കാ​വ് കു​ന്നി​ൻ​പു​റം എം.​ആ​ർ സ​ദ​ന​ത്തി​ൽ ഹേ​മ​ന്തി​നെ​യാ​ണ് (28) പേ​ട്ട പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഗു​ണ്ടാ ആ​ക്ട് പ്ര​കാ​രം ഒ​രു വ​ർ​ഷ​ത്തോ​ളം ക​രു​ത​ൽ ത​ട​വി​ൽ ക​ഴി​ഞ്ഞി​ട്ടു​ള്ള ഹേ​മ​ന്ത് പേ​ട്ട പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ വ​ധ​ശ്ര​മ​ക്കേ​സി​ൽ ഉ​ൾ​പ്പെ​ട്ട് ഒ​ളി​വി​ൽ ക​ഴി​ഞ്ഞു​വ​രി​ക​യാ​യി​രു​ന്നു. ശം​ഖും​മു​ഖം അ​സി. ക​മീ​ഷ​ണ​ർ ഡി.​കെ പൃ​ഥ്വി​രാ​ജി​െൻറ നി​ർ​ദേ​ശാ​നു​സ​ര​ണം പ്ര​ത്യേ​ക ടീം ​രൂ​പ​വ​ത്​​ക​രി​ച്ച്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ഞ്ച​ലി​ലെ ഒ​ളി​സ​ങ്കേ​ത​ത്തി​ൽ​നി​ന്ന്​ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

2015 വ​ട്ട​പ്പാ​റ വി​ല്ലേ​ജി​ൽ വ​ട്ട​വി​ള ഇ​മ്മാ​നു​വ​ൽ സി.​എ​സ്.​ഐ പ​ള്ളി​ക്ക് സ​മീ​പം കു​ഞ്ഞു​വി​ളാ​ക​ത്ത് വീ​ട്ടി​ൽ ര​വീ​ന്ദ്ര​ൻ അ​ശോ​ക് കു​മാ​റി​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യാ​ണ് പി​ടി​യി​ലാ​യ ഹേ​മ​ന്ത്. ഇ​യാ​ൾ​ക്ക് കാ​ട്ടാ​ക്ക​ട, മാ​റ​ന​ല്ലൂ​ർ, നെ​യ്യാ​ർ​ഡാം പൂ​വാ​ർ, പേ​ട്ട എ​ന്നീ പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ളി​ലാ​യി 25 ഓ​ളം കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. പേ​ട്ട എ​സ്.​എ​ച്ച്.​ഒ റി​യാ​സ് രാ​ജ, എ​സ്.​ഐ ര​തീ​ഷ്, സി.​പി.​ഒ​മാ​രാ​യ രാ​ജാ​റാം, ഷ​മി, വി​നോ​ദ്, അ​പി​ൻ എ​ന്നി​വ​ര​ട​ങ്ങി​യ അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് അ​ഞ്ച​ൽ എ​സ്.​ഐ ജ്യോ​തി​ഷ് കു​മാ​റി​െൻറ സ​ഹാ​യ​ത്തോ​ടു​കൂ​ടി പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ ഈ ​മാ​സം 15 വ​രെ റി​മാ​ൻ​ഡ് ചെ​യ്തു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrested
News Summary - Defendant arrested
Next Story