രണ്ടാം ഡോസ് വാക്സിൻ എടുക്കാത്തവരെ കണ്ടെത്താൻ തീരുമാനം
text_fieldsതിരുവനന്തപുരം: വാര്‍ഡ് തലത്തില്‍ രണ്ടാം ഡോസ് വാക്സിൻ എടുക്കാത്തവരെ കണ്ടെത്തി വാക്സിനേഷന് പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തീകരിക്കാൻ കോവിഡ് അവലോകനയോഗത്തിൽ തീരുമാനം.
കോവിഡ് മരണ സര്‍ട്ടിഫിക്കറ്റുകള്‍ അതിവേഗം ലഭ്യമാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ല കലക്ടര്‍ ഡോ. നവ്ജ്യോത് ഖോസ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മാസ്ക്, സാനിറ്റൈസര്‍, സാമൂഹിക അകലം തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവർ ഉറപ്പ് വരുത്തണം.
സ്കൂളുകൾ, വൃദ്ധസദനങ്ങൾ, മാനസികാരോഗ്യ കേന്ദ്രങ്ങൾ, ജയില്‍, െറസിഡന്ഷ്യല് ഹോസ്റ്റലുകൾ എന്നിവിടങ്ങളിൽ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും പൂര്‍ണമായി പരിശോധന നടത്തി സമ്പർക്ക പട്ടിക കണ്ടെത്താനും ക്വാറൻറീന് ഉറപ്പുവരുത്താനും യോഗം തീരുമാനിച്ചു.
സ്കൂളുകളുടെ പ്രവര്‍ത്തനം പുനരാരംഭിച്ച സാഹചര്യത്തില്‍ പുതുതായി രൂപപ്പെടുന്ന ക്ലസ്റ്ററുകളെക്കുറിച്ചും യോഗത്തിൽ ചര്‍ച്ച ചെയ്തു. ജില്ല മെഡിക്കല്‍ ഓഫിസർ ഡോ. ജോസ് ഡിക്രൂസ്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍-ഇൻ ചാർജ് പ്രിയ ഐ. നായര്‍, മുന്‍ ഡി.എം.ഒ ഡോ. ഷിനു കെ.എസ്, ഡി.പി.എം ഡോ. ആശാ വിജയന്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

